ശനിയാഴ്‌ച, നവംബർ 27, 2010

9 നുങ്ങ്സിബ


നീര്‍ത്തുള്ളികള്‍
പാതയില്‍ തീച്ചൂളയാകവേ...
അണയാത്ത സന്ധ്യയിലവള്‍
വിയര്‍പ്പില്‍
തിരിയിട്ടു കത്തിച്ചു.
നിശബ്ദ വിപ്ലവങ്ങളില്‍
ആശയദിഗംബരയായി
നുങ്ങ്സിബ ആസ്വദിച്ചവള്‍...
നൈതിക കാമനകളില്‍
വേവിച്ചു തളച്ചിട്ട
നൂതന യുവതയ്ക്ക്
അറയ്ക്കുന്ന ചിത്രങ്ങള്‍
എങ്കിലും
ഞാനറിയുന്നു
അതിലൊരു
മൈതലോണിയന്‍ സുഗന്ധം.
കാവ്യഗേഹത്തിലെ
അഗ്നിസ്ഫുലിംഗമേ....
ഇടിയുന്ന തീരങ്ങളില്‍
നിന്റെ നൌകയ്ക്ക്
ഉയരുന്ന തരംഗങ്ങളാൽ
വേലി തീര്‍ക്കയാണവര്‍ .
അധികാര വേഴ്ചയില്‍
മാറാല പുല്‍കിയ
ഹിജാമിന്റെ ചിത്രങ്ങള്‍...
നിന്റെ ഭാവി ചൊല്ലാതിരിക്കട്ടെ...
നീ പറഞ്ഞത്‌ പോലെ...
കബ്രുവിന്റെ കൊടുമുടികളല്ല
കാങ്ഗ്ളെയുടെ വീഥികളുമല്ല
ഇറോം...
ഞങ്ങളുടെ മനസ്സാണ്
നിന്റെ നിത്യാലയം....

മൈതലോൺ- മണിപ്പൂരിന്റെ തദ്ദേശീയ ഭാഷ
നുങ്ങ്സിബ -മൈതലോൺ ഭാഷയില്‍ പ്രണയം എന്നര്‍ത്ഥം
കബ്രു - മണിപ്പൂരുകാര്‍ ആരാധിക്കുന്ന ഒരു പര്‍വ്വതം
കാങ്ഗ്ളെ
- മണിപൂരിന്റെ പൂര്‍വ്വ നാമം
ഹിജാം ഇരാബോറ്റ്(ഇരാവത് എന്ന് ഉച്ചാരണം )-മണിപ്പൂരിലെ പ്രമുഖനായ കമ്മ്യൂണിസ്റ്റ് നേതാവ്.
ചിത്രം കടപ്പാട്:തെഹെല്‍ക


9 അഭിപ്രായങ്ങൾ:

 1. Irom sharmila- sahanathinteyum samarathinteyum pratheekam. Kavitha ere prarakthamaanu. Aashamsakal.

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു സുഹൃത്തേ...

  മറുപടിഇല്ലാതാക്കൂ
 3. രഞ്ജിത് നിന്റെ വാക്കുകള്‍ ശക്തിയാണ്

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. Its great da.....Though I did not understand the whole thing..but its great to the extent of what I deciphered from it
  Hats off

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. ഇറോം...
  ഞങ്ങളുടെ മനസ്സാണ്
  നിന്റെ നിത്യാലയം....

  Sharp and powerful lines

  മറുപടിഇല്ലാതാക്കൂ