വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

4 ഒരു നിസ്വന്റെ കാശുരാഷ്ട്രീയം

വയറിനകത്ത് ഉച്ചനേരത്തെ കാളൽ.
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്....

രണ്ട് തലപ്പും കീറി
മുഷിഞ്ഞ് നാറിയ
ഒരു കടലാസു കഷണം.

എന്താണെന്നറിയില്ല,

കൊടുത്തവരെല്ലാമത് തിരിച്ച് തന്നു.

ഞാൻ കള്ളനല്ല,
ഉള്ളതൊട്ട് കള്ളനോട്ടുമല്ല.

സംരക്ഷകനൂലില്ലാത്ത

ദശലക്ഷം നോട്ടുകൾ
വാങ്ങാനും കൊടുക്കാനും
കോട്ടിട്ട മാന്യർക്ക് പറ്റും.

ഇവിടെ,
 
കണ്ടവന്റെ പറമ്പ് തെണ്ടി,
മുതിരയ്ക്കൽ മേനോന്റെ ആട്ടും കേട്ട്,
പെറുക്കിവിറ്റ കുപ്പിയുടെ കാശ്.
 

ഇതെടുക്കാത്ത നോട്ടത്രേ...

“നോട്ടെന്താ എടുക്കാത്തെ?”


സ്വീകാര്യതയുടെയും
തിരസ്കാരത്തിന്റെയും
പുതിയ മാനം
നിന്റെ സൃഷ്ടിയല്ലേ?

നോട്ടിനു കീറലുണ്ടത്രേ...


ഓട്ടയിട്ട കാലണക്കെന്റപ്പൻ

പണ്ടെന്തെല്ലാം വാങ്ങിത്തന്നിരിക്കുന്നു.

നോട്ടിനു കീറലുണ്ടത്രേ...


മനുഷ്യാ...

നിന്റെ കണ്മുൻപിലെ
ആ മാറാലയിനിയും
തൂത്ത് കളയാറായില്ലേ?
കാഴ്ചയും കാഴ്ച്ചപ്പാടും വികലം.

അതിലെല്ലാം,

പരിഷ്കാരത്തിന്റെ നിഴൽ ഇരുട്ട് വിതക്കുന്നു.
 

ഇനിയെങ്കിലും,
വിള പറിക്കാതെ കള പറിക്കൂ...

4 അഭിപ്രായങ്ങൾ:

 1. :) നന്നായി. സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ തുനിയുന്ന സമൂഹം.

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്..വളരെ വളരെ ഇഷ്ടായി..പതിവില്‍ നിന്നും വിപരീതമായി ഭാഷ ലളിത സുന്ദരം ..

  മറുപടിഇല്ലാതാക്കൂ
 3. മഹാനായ വായനക്കാരനല്ല
  എങ്കിലും അഭിപ്രായം പറയാതെ പോവാന് പറ്റുന്നില്ല.. അടുത്തിടെ വായിച്ചതില് വെച്ച് ഏറ്റവും ലളിതമായ ഒരു കവിത.. നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 4. ഓലപ്പടാക്കം,കാവ്യേച്ചീ,കുഞ്ഞൂട്ടാ...
  അഭിപ്രായങ്ങൾക്ക് നന്ദി... :)

  മറുപടിഇല്ലാതാക്കൂ