ശനിയാഴ്‌ച, മേയ് 28, 2011

5 അസ്തമിയ്ക്കുന്ന ജീവവിന്യാസങ്ങൾ

അസ്ഥിപഞ്ജരങ്ങളുടെ
ഹിമവത്സാനുക്കളാണ്
മുൻപിൽ.

ആർത്തിരമ്പുന്ന
രക്തവർണ്ണമാർന്ന കടൽ
പുറകിൽ.സ്നേഹം കരിഞ്ഞുണങ്ങിയ
ദേഹങ്ങൾ വെന്തു വീണ
മരുഭൂമി പാർശ്വങ്ങളിൽ.

ഒരു നെടുവീർപ്പ്.

ഈ ഒറ്റയടിപ്പാതയ്ക്ക്
തീരെ വീതി പോര.
ഞാനടുക്കുന്തോറും
ഇടുങ്ങുകയാണത്.

ഇരുവശത്ത്നിന്നുമുള്ള കാറ്റ്
മുഖത്തെ
ഞെരിച്ചു കളയുകയാണ്.

എന്റെ സ്തനങ്ങളെയത്
പറിച്ചെടുത്തു.
എന്റെ യോനിയെയത്
വലിച്ചുകീറി.

വാർന്ന രക്തം കടലിലേയ്ക്ക്...
മൂർന്ന മാംസം മരുഭൂവിലേയ്ക്ക്...
വേറിട്ട അസ്ഥികൾ ഗിരിയിലേയ്ക്ക്...

അടുത്തവർ വരുമിനി,
ആദ്യമിതുകണ്ട് വീർപ്പുമുട്ടി,
പിന്നെയെന്നെപ്പോലെ ചാകാൻ...

5 അഭിപ്രായങ്ങൾ:

 1. വല്ലതുമൊക്കെ നടക്കുമോ രഞ്ജിത്ത്....?

  മറുപടിഇല്ലാതാക്കൂ
 2. തുറന്നു പറയാലൊ, മുഴ്വോനും അങ്ങട് മനസ്സിലായില്ല്യ..

  മറുപടിഇല്ലാതാക്കൂ
 3. @നൌഷാദ്ക്കാ

  കണ്ടറിയണം....

  @കുഞ്ഞൂട്ടൻ...

  ഒരു ലളിതമായ അർഥമേ ഉദ്ദേശിച്ചുള്ളൂ...
  മാറ്റങ്ങൾ വരുത്താൻ തുനിഞ്ഞിറങ്ങുന്നവർ സ്വയം അതിനു വിധേയരാകുന്ന കാഴ്ച്ചയല്ലേ ചുറ്റും...ഏത് മേഖലയിലായാലും...
  പ്രതികരിയ്ക്കേണ്ടവർ പഞ്ചപുച്ഛമടക്കി കീഴടങ്ങുന്ന കാഴ്ച്ച... :)

  അർഥമൊന്നും തോന്നിയില്ലേലും സാരല്യാന്നെ... :P

  മറുപടിഇല്ലാതാക്കൂ
 4. ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
  ഭംഗുരമീവിധമായിത്തുടരുന്നു
  തമസും വെളിച്ചവും പര്യായമെന്നോതി
  ചങ്ങാത്തമാകുന്നിരകളും വേടനും

  മറുപടിഇല്ലാതാക്കൂ
 5. @നാമൂസ്...

  അതെ...
  ഇതെല്ലാം തുടരും...
  പ്രത്യാശകളും അസ്തമിച്ചു.

  മറുപടിഇല്ലാതാക്കൂ