വെള്ളിയാഴ്‌ച, ജൂൺ 03, 2011

12 പ്രവാസികൾക്കായ് സ്നേഹപൂർവ്വം

ജീവനിശ്വാസം
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.

ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.


കത്തുന്ന ഗാത്രവും
നിറയാത്ത പാത്രവും
അക്ഷരച്ചൂളകളിൽ
അഗ്നിപടർത്തുന്നു.

നീരു വറ്റുമ്പോഴും
വരളാത്ത ഹൃദയത്തിൽ
ആർദ്രതയ്ക്കൊരു തുള്ളി
നീരിനായ് കേഴാത്ത
കേവലരാണൊരീ
കൊട്ടാരവാസികൾ.

ഊരിൻ വിലക്കും
ഉയിരിൻ വിലക്കും
ഉടച്ചെറിഞ്ഞോടി-
ത്തളർന്നിടുവോരിവർ.

വഴികളിലുഴറാതെ,
അടി തെറ്റി വീഴാതെ,
പച്ചപ്പ് മനസ്സിൽ
കണ്ടാസ്വദിപ്പോരിവർ.

ഇവരാണ് നമ്മുടെ
നവസർഗ്ഗകേദാരേ
തിമിരപാനം ചെയ്ത്
ഇരുളു വറ്റിക്കുവോർ.

12 അഭിപ്രായങ്ങൾ:

 1. വല്ലാതെ അങ്ങ് ദഹിക്കുന്നില്ല>>>>>>>

  മറുപടിഇല്ലാതാക്കൂ
 2. @ജാസിം

  അഭിപ്രായത്തിനു നന്ദി ജാസിമേ...
  ഏത് വരികളാ ദഹിക്കാഞ്ഞത്...?

  മറുപടിഇല്ലാതാക്കൂ
 3. ശരിക്കും..

  പക്ഷേ തുടരുക..

  മറുപടിഇല്ലാതാക്കൂ
 4. അക്ഷരച്ചൂളകളിൽ
  അഗ്നിപടർത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 5. നന്ദി സഹോദരാ നന്ദി ..ഇപ്പോള്‍ നന്ദി മാത്രമേയുള്ളൂ....അപ്പോള്‍ വീണ്ടും കാണാം..കാണണം..

  മറുപടിഇല്ലാതാക്കൂ
 6. There is a difference in this from you usual topics...
  Good one...

  മറുപടിഇല്ലാതാക്കൂ
 7. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി... :)

  @ ബൈജുവേട്ടൻ
  ഉയിരുള്ളിടത്തോളം തുടരാൻ ശ്രമിക്കും തീർച്ചയായും ഞാൻ...

  @ ദുബായ്ക്കാരൻ
  :) തീർച്ചയായും കാണാമല്ലോ....

  മറുപടിഇല്ലാതാക്കൂ
 8. മരുഭൂമിയിലേക്ക് ഒരു സല്ല്യൂട്ട്...!

  മറുപടിഇല്ലാതാക്കൂ
 9. @ കുഞ്ഞൂട്ടൻ

  അത് തന്നെ.പോസ്റ്റാൻ വൈകി :)

  മറുപടിഇല്ലാതാക്കൂ
 10. ഞാൻ ഒരു പ്രവാസിയയതു കൊണ്ട് കവിത സ്വീകരിച്ചിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ