വെള്ളിയാഴ്‌ച, ജൂൺ 10, 2011

11 നീരൊടുങ്ങിയ കൈവഴികൾ

ധമനികള്‍ ശോഷിച്ചൊടുങ്ങി.
സിരാവൃന്ദം ദാഹനീരിനായ് കേണു.

മാന്യത കടം കൊണ്ട ദയനീയത
മുഖത്തുറപ്പിച്ച് നോക്കുന്നവര്‍,
മനസ്സില്‍ നിന്നറുത്ത
രക്തം മുറ്റിയ മാംസപിണ്ഡങ്ങളണിഞ്ഞവര്‍,
കൈകൊട്ടിച്ചിരിയ്ക്കുന്നു.


മാറിലേക്കൂര്‍ന്ന കാര്‍കൂന്തലിനും
ചിത്രാങ്കിത വസ്ത്രാഞ്ചലത്തിനും
ഇടയിലൂടാര്‍ത്തിയോടുടലു നോക്കി
പലരുമീ പകലെന്നെ പകുത്തെടുത്തു.
മൂപ്പന് കടലാസ് വില നല്‍കിയിട്ടവര്‍
മുല ചെത്തി ഇന്നെന്റെ മാനമൂറ്റി.

നീരുറഞ്ഞ നഗ്നതയുടുത്ത്
ആധിയെ സ്തുതിച്ച്,
മൃതിയടഞ്ഞ
കൈവഴികളില്‍,
ഗൃഹാതുരത പണ്ടെന്നോ
ആത്മഹത്യ ചെയ്ത
കല്‍പ്പടവുകളില്‍,
സ്തനപാനം ചെയ്യാന്‍
അലമുറ കൂട്ടിയ
സന്താനതീരങ്ങളില്‍,
എന്നുമണയാന്‍ കൊതിച്ച
ഒരമ്മയുണ്ടായിരുന്നു...

അനുനിമിഷം വര്‍ധിക്കും
വിഷലിപ്ത ശരീരവും പേറി
കുളിര്‍ തേടി,
ഉണരുവാന്‍ വെമ്പുന്ന
തളിര്‍ തേടി,
ഭ്രാന്തിയായ് അഖിലവും
ഓടിയും മൂടിയും,
ഓളപ്പരപ്പുകളില്‍
കാളിമ തീണ്ടാതെ
ആത്മരക്ഷയ്ക്കായി
തര്‍ക്കൊല ചെയ്തോരമ്മ.
11 അഭിപ്രായങ്ങൾ:

 1. നീരൊടുങ്ങിയ കൈവഴികളിൽ പൊഴിയ്ക്കാൻ ഒരു തുള്ളി കണ്ണുനീർ പോലുമില്ലതെ ഒരുപാടമ്മമാർ.....

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിത ...മനോഹരമായ വരികള്‍..അഭിനദ്ധനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 3. മുഹമ്മദിക്കാ....
  ദുബായിക്കാരൻ....
  അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി....

  മറുപടിഇല്ലാതാക്കൂ
 4. നീരുറഞ്ഞ നഗ്നതയുടുത്ത്
  ആധിയെ സ്തുതിച്ച്,
  മൃതിയടഞ്ഞ
  കൈവഴികളിൽ,
  ഗൃഹാതുരത പണ്ടെന്നോ
  ആത്മഹത്യ ചെയ്ത
  കൽപ്പടവുകളിൽ,
  സ്തനപാനം ചെയ്യാൻ
  അലമുറ കൂട്ടിയ
  സന്താനതീരങ്ങളിൽ,
  എന്നുമണയാൻ കൊതിച്ച
  ഒരമ്മയുണ്ടായിരുന്നു...  ഇതു മതി, ഇതു മാത്രം മതി. ബാക്കി വരികളൊക്കെ അധികപ്പറ്റായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

  മറുപടിഇല്ലാതാക്കൂ
 6. നീരുറഞ്ഞ നഗ്നതയുടുത്ത്
  ആധിയെ സ്തുതിച്ച്,
  മൃതിയടഞ്ഞ
  കൈവഴികളിൽ,
  ഗൃഹാതുരത പണ്ടെന്നോ
  ആത്മഹത്യ ചെയ്ത
  കൽപ്പടവുകളിൽ,
  സ്തനപാനം ചെയ്യാൻ
  അലമുറ കൂട്ടിയ
  സന്താനതീരങ്ങളിൽ,
  എന്നുമണയാൻ കൊതിച്ച
  ഒരമ്മയുണ്ടായിരുന്നു...

  ഇതാണ്‌ ഇഷ്ടപ്പെട്ട വരികൾ.
  അതു മാത്രം മതിയായിരുന്നു എന്നു പോലും തോന്നി പോയി. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 7. കുഞ്ഞൂട്ടന്‍
  ബാലകൃഷ്ണന്‍ സര്‍
  മണ്‍സൂണ്‍ നിലാവ്
  സാബുവേട്ടന്‍

  അഭിപ്രായങ്ങള്‍ക്ക് നന്ദീട്ടോ...

  മറുപടിഇല്ലാതാക്കൂ
 8. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍..!!!

  മറുപടിഇല്ലാതാക്കൂ
 9. വളരെ നന്നായിരിക്കുന്നു നല്ല ആതാമാവുള്ള വരികള്‍ തുടര്‍ന്നും എഴുതൂ ,,,

  മറുപടിഇല്ലാതാക്കൂ