ഞായറാഴ്‌ച, ജൂൺ 19, 2011

20 ബ ഭ്രാന്തൻ


ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത
കുറേ നിറം വാരിത്തേപ്പുകള്‍.

കുട്ടിത്തമുണര്‍ത്തുന്ന,
കൃത്രിമ റബ്ബറിന്റെ
പ്രകൃതിദത്ത ഗൃഹാതുരഗന്ധം.

എപ്പോള്‍ തകരുമെന്നറിയില്ല.
നേര്‍ത്ത വഴിത്താരകളാണ്.
മുള്ളുണ്ട്,
വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
തുളച്ച് കീറാന്‍ തുനിയുന്ന
കൂര്‍ത്ത നോട്ടങ്ങളുണ്ട്.
തട്ടാതെ എത്ര നാള്‍...?

അകത്തുള്ളവന്റെ
കാട്ടായങ്ങള്‍ക്കൊത്ത്
തുള്ളേണ്ട കളിപ്പാവ.
ഹൈഡ്രജനെങ്കില്‍ മേലോട്ട്.
ഓക്സിജനെങ്കില്‍ പക്ഷപാതമില്ല,
വിലക്കപ്പെട്ട തറകളിലും
കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം.

മൃദുവിരലുകളുടെ
കരവിരുത് മെനഞ്ഞെടുത്ത
വികലാംഗത്വം.
പിതൃത്വമില്ലാത്ത
സയാമീസ് കുഞ്ഞുങ്ങള്‍.

ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്...
കാറ്റ് നിറച്ചും കളഞ്ഞും,
കഴുത്തഴിച്ചും മുറുക്കിയും,
ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ
ഒരു ബലൂണ്‍.


ലൂൺ = ഭ്രാന്തൻ

20 അഭിപ്രായങ്ങൾ:

 1. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ഒരു ബലൂണ്‍
  എന്റെ കാഴ്ച്ചപ്പാടിലൂടെ.....

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. ഒരുപാടിഷ്ടായിട്ടോ ഈ കവിത..ഇഷ്ടായ വരികള്‍ കോട്ട് ചെയ്യാമെന്നു വെച്ചതാ..വായിച്ചു കഴിഞ്ഞപ്പോ കവിത മൊത്തത്തില്‍ എടുത്തെഴുതേണ്ടി വരുമെന്ന് തോന്നിപ്പോയതോണ്ട് അതിന് മുതിരുന്നില്ല..അഭിനന്ദനങ്ങള്‍..
  തലക്കെട്ടിന് ഒരു എക്സ്ട്രാ പോയിന്റ്..:)

  മറുപടിഇല്ലാതാക്കൂ
 4. ശങ്കർ അമർനാഥ്
  അനുപമ
  ദുബായ്ക്കാരൻ ചേട്ടൻ
  ജയരാജേട്ടൻ....

  അഭിനന്ദനങ്ങൾക്ക് താങ്ക്സ് ട്ടാ... :)

  @കാവ്യേച്ചി..... നിക്ക് വയ്യ.... :P

  മറുപടിഇല്ലാതാക്കൂ
 5. ഉഷാര്‍.
  "തട്ടാതെത്രെനാള്‍'
  എന്നു ചേര്‍ത്തെഴുതിയിരുന്നെങ്കില്‍ എന്നാശിച്ചു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവന്‍റെ മനസ്സ് വായിച്ചെടുക്കാനാവുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 7. മൺസൂൺ നിലാവ്
  ഫൗസിയ
  പ്രയാൺ....

  അഭിപ്രായങ്ങൾക്ക് നന്ദി...

  @ഫൗസിയ....
  തിരുത്തംഗീകരിയ്ക്കുന്നു...
  അടുത്ത രചന മുതൽ ശ്രദ്ധിക്കാം... :)

  മറുപടിഇല്ലാതാക്കൂ
 8. എപ്പോള്‍ തകരുമെന്നറിയില്ല.
  നേര്‍ത്ത വഴിത്താരകളാണ്.
  മുള്ളുണ്ട്,
  വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
  തുളച്ച് കീറാന്‍ തുനിയുന്ന
  കൂര്‍ത്ത നോട്ടങ്ങളുണ്ട്.
  തട്ടാതെത്ര നാള്‍...?

  -രഞ്ജിത്തേ കിടു വരികള്‍..
  കാവ്യേച്ചി പറഞ്ഞ പോലെ ഇനീമുണ്ട് എടുത്തെഴുതാന്‍ വരികള്.. ഒരു സ്റ്റാന്‍സയെങ്കിലും പറഞ്ഞേക്കാം എന്നു കരുതി... ഈ തീ അണയാതെ കാക്കുക! ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 9. @ധനലക്ഷ്മിചേച്ചി :വിലയിരുത്തലിനു നന്ദി....
  @കുഞ്ഞൂട്ടൻ :അണയാതെ കാക്കാൻ തീർച്ചയായും ഞാൻ എന്നാലാകുന്നത് പോലെ ശ്രമിക്കാം....

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. വായനയുടെ മറുവശത്ത്‌ 'ബലൂണ്‍' എന്ന രൂപകം ഒരുപാട് ജീവിതങ്ങളെ പ്രധിനിധീകരിക്കുന്നു. ഒരുവേള, അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ കവിത ഒരായിരം വാക്കോതുന്നു.

  മറുപടിഇല്ലാതാക്കൂ
 12. Ranjith, nannayittundu!
  ലൂൺ = ഭ്രാന്തൻ, ith ranjith uddesichcha athra click aayo enn samsayiyKunnu. (athinu kavi enathenkilum prathyekich enthenkilum eddesichirunno?)
  vellam(H2O) nirachcha avasthha kuti uLpeTuthiyaalo? :)

  മറുപടിഇല്ലാതാക്കൂ
 13. @ബിജുവേട്ടന്‍ :കവിതയ്ക്കുള്ളില്‍ ഞാനാ പദത്തിന് അധികം പ്രാധാന്യം നല്‍കിയിരുന്നില്ല കേട്ടോ...

  പിന്നെ വെള്ളം നിറച്ച ബലൂണ്‍...
  ഫുള്ളി ഫ്ലെക്സിബിള്‍...

  അന്നേരം കത്തിയില്ല....

  @കൊമ്പന്‍ മൂസാക്ക: :)

  @നാമൂസ്:വൈവിധ്യമായ ചിന്തിയ്ക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്...

  മറുപടിഇല്ലാതാക്കൂ