ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

32 കടലാസുപുസ്തകം

ചരിത്രം‌
നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും
ഇരുകാലുമിറുത്തന്നെന്റെ
പെറ്റമ്മയുടെ മാറില്‍
പല തുള്ളി വേദനച്ചാറൊഴിച്ച്,
യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി.


കാടിളക്കാതെ,
കഴുത്തറുക്കാതെ,
ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
കൊടുംകലാപങ്ങളാല്‍
വെളുപ്പ് പടര്‍ത്തി.

വര്‍ത്തമാനം

വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
ആത്മചരിതമോതുന്ന താളുകള്‍.
ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.

അറിവില്ലായ്മയുടെ അന്തികളില്‍
വിശന്നുറങ്ങുന്നവര്‍ക്ക്
വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,
കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,
അരിയൊടുങ്ങാത്ത അത്താഴപാത്രം.

(സമീപ)ഭാവി

ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,
കാലായനങ്ങളില്‍,
മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,
മഞ്ഞപ്പ് പടര്‍ന്ന്
മരിച്ച മുഖവുമായി;
തെരുവുമാലിന്യക്കൂമ്പാരത്തില്‍,
തൂപ്പുകാരനൊരുക്കിയ
അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
ഒടുക്കമൊരുപിടിച്ചാരം...


പിന്‍കുറിപ്പ്:കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് തന്നെ ആഖ്യാനം ചെയ്യിക്കാനാണ് ഞാന്‍ ശ്രമിച്ചത്....രണ്ടാം ഘട്ടം മുതല്‍ അത്തരമൊരാത്മാഖ്യാനം പുസ്തകത്തിന് സാധ്യമല്ലാതാകുന്നില്ല,പക്ഷേ അത് കണ്ടു നില്‍ക്കുന്നവന്റെ വിവരണത്തോളമെത്തില്ലല്ലോ....


32 അഭിപ്രായങ്ങൾ:

 1. ഒരു പാട് തവണ വായിച്ചു, ശൈലി നന്നായി ഇഷ്ടപ്പെട്ടു...ഇനിയും വരും പരപ്പനാടന്‍...ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. വര്‍ത്തമാനത്തിനു തന്നെ രഞ്ജിത്ത് വിവക്ഷിച്ച സമീപ ഭാവിയുടെ മുഖം കൈവന്നു കഴിഞ്ഞു എന്ന് ഈ വിവരമില്ലാത്തവന്റെ ചെറിയ ചിന്തകളില്‍ ഉരുത്തിരിയുന്ന പോലെ ... എന്തായാലും ഇതുവരെ ആരും കൈവെച്ചു കണ്ടില്ലാത്ത ഒരു ആശയം അധികം കടുപ്പമില്ലാതെ പറഞ്ഞു ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. വ്യത്യസ്തതയുള്ള ചിന്ത.
  മൂന്നായി തിരിച്ചത് നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. അങ്ങനെയിങ്ങനെയൊന്നും കവിത മനസ്സിലാകുന്ന ആളല്ല ഞാൻ എന്ന് അറിയാമല്ലോ? പക്ഷെ, പുസ്തകം എനിയ്ക് മനസ്സിലായി..നല്ല ആശയം!!

  Biju Davis

  മറുപടിഇല്ലാതാക്കൂ
 5. ഞാന്‍ നേരത്തെ വായിച്ചതാ..മൊബൈലില്‍ ആയതു കൊണ്ട് കമന്റാന്‍ പറ്റിയില്ല..ഈ വിത്യസ്തമായ കവിത എനിക്കും ഇഷ്ടായി ...മൂന്ന് പാര്‍ട്ട്‌ ആക്കി തിരിച്ചത് നന്നായി അല്ലേല്‍ ഞാന്‍ പെട്ട് പോയേനെ !!

  മറുപടിഇല്ലാതാക്കൂ
 6. നല്ല രചന രന്ജൂ
  ഇനിയും varaam ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. താടിയ്ക്ക് കൈ കൊടുത്ത് നല്ല കവിതയിരുന്നാലോചിക്കൂവാണല്ലേ :) നല്ല കവിത ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 8. ◘ഷാജുവേട്ടൻ
  ◘പരപ്പനാടൻ
  ◘ഒടുവാത്തൊടി
  ◘സോണിച്ചേച്ചി
  ◘ബിജുവേട്ടൻ
  ◘ശജീറിക്ക
  ◘ഇസ്മായിൽ ഭായ്
  ◘ആയിരങ്ങളിലൊരുവൻ
  ◘ജിമ്മിയേട്ടൻ

  ആശംസകൾക്കും അഭിപ്രായങ്ങൾക്കും നന്ദിയുൺട് ട്ടോ.....

  മറുപടിഇല്ലാതാക്കൂ
 9. എനികിഷ്ടായി.. ഒരു കാര്യം, എങ്കില്‍ ഓരോ വ്യെക്തിയും ഒരു കടലാസ്സുപുസ്തകമല്ലേ?? ധര്‍മ്മത്തില്‍ ..

  മറുപടിഇല്ലാതാക്കൂ
 10. ഇതിൽ അങ്ങനെയൊരാശയത്തെ അധികരിച്ച് ചിന്തിച്ചാൽ അത് തികച്ചും ആപേക്ഷികമാകേണ്ടിയിരിയ്ക്കുന്നു.കാരണം ഇങ്ങനൊരു വിശകലനം നടത്താൻ പോലും ഞാൻ യോഗ്യനാവുകില്ല തന്നെ.

  ചരിത്രം:അതിൽ മനുഷ്യൻ യന്ത്രവൽക്കരിയ്ക്കപ്പെട്ടതും ,കൃത്രിമനിറഭേദം വരുത്തിയ അവന്റെ വികാരങ്ങളേയും കാണാം.

  വർത്തമാനം: പക്ഷേ ഇവിടെ ചിന്ത നമ്മെ അങ്കലാപ്പിലാക്കുന്നു.ഇവിടെ നടുവുന്തിയ പാത്രമാര്,അതിന് കല്ലെറിഞ്ഞതാര് ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുത്തരം ലഭിയ്ക്കുകയില്ല.രണ്ടും മനുഷ്യൻ തന്നെ എന്ന് പറയേണ്ടി വരും.

  (സമീപ)ഭാവി:ഇവിടെയും ഉത്തരമില്ലാത്ത ചോദ്യമാകുന്നു...


  അതുകൊണ്ട് അത്തരമൊരു വിശകലനം എനിയ്ക്ക് സാധ്യമാകുമോ,വാദിയും പ്രതിയും ഞാൻ തന്നെ ആകുന്നിടത്ത് ........?

  മറുപടിഇല്ലാതാക്കൂ
 11. ശിഷ്യാ, ഗര്‍ഭംവിട്ടു കളിയില്ല അല്ലെ !
  നന്നായിരിക്കുന്നു വല്‍സാ വാസുദേവാ.

  'വാര്‍ദ്ധക്യം' എന്ന് തിരുത്തൂ.!

  മറുപടിഇല്ലാതാക്കൂ
 12. മണിമുത്തേ...അഭിപ്രായത്തിനു നന്ദി കേട്ടോ....

  ഗുരോ....
  ഗർഭമില്ലെങ്കിൽ ഞാനുണ്ടോ...അങ്ങുണ്ടോ....
  ഇല്ലാ....
  ഇല്ല്ലാ....

  അഭിപ്രായത്തിനും തിരുത്തിനും നന്ദിയുണ്ട് ട്ടോ....

  മറുപടിഇല്ലാതാക്കൂ
 13. ....അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
  ഒടുക്കമൊരുപിടിച്ചാരം...
  കഥയതുമിങ്ങനെ ,ആശ്ചര്യമെന്നേവേണ്ടൂ..!!

  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 14. ആശയ സമ്പുഷ്ടമായ വരികള്‍ ഏറെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 15. നല്ല വരികള്‍ ..ചരിത്രം എന്തോ എനിക്കത്ര പിടികിട്ടിയില്ല..ഇനിയുമെഴുതുക..ഭാവുകങ്ങള്‍ ...

  www.harithakamblog.blogspot.com

  മറുപടിഇല്ലാതാക്കൂ
 16. പ്രഭേട്ടന്‍,ഋതു,സലാമിക്ക,ഡോക്ടർ അഭിപ്രായങ്ങള്‍ക്ക് നന്ദി കേട്ടോ...


  ഡോക്ടറെ....ഇനി ചരിത്രത്തെ പുസ്തക നിര്‍മ്മാണ ഘട്ടങ്ങളുമായി/കടലാസു നിര്‍മ്മാണ ഘട്ടങ്ങളുമായി ബന്ധിപ്പിച്ച് ചിന്തിച്ച് നോക്കിയേ.....

  മറുപടിഇല്ലാതാക്കൂ
 17. കാടിളക്കാതെ,
  കഴുത്തറുക്കാതെ,
  ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
  പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
  കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
  എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
  കൊടുംകലാപങ്ങളാല്‍
  വെളുപ്പ് പടര്‍ത്തി.
  നന്നായിട്ടുണ്ട് വരികളും ശൈലിയും

  മറുപടിഇല്ലാതാക്കൂ
 18. നന്നായിരിക്കുന്നു രഞ്ജിത്ത് ! :) ഒരുപാട് തവണ വായിച്ചു.. നല്ല ആശയം , നല്ല അവതരണം . അഭിനന്ദനങ്ങള്‍
  "..അറിവില്ലായ്മയുടെ അന്തികളില്‍ വിശന്നുറങ്ങുന്നവര്‍ക്ക്.... " &
  "..അഭിനവ നിളാപാര്‍ശ്വച്ചിത..." നല്ല പ്രയോഗം .. :)

  മറുപടിഇല്ലാതാക്കൂ
 19. എന്റമ്മേ രണ്ജൂ പുലിയായിരുന്നല്ലേ?ആശംസകളോടെ

  സു..

  മറുപടിഇല്ലാതാക്കൂ
 20. വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
  ആത്മചരിതമോതുന്ന താളുകള്‍.
  ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
  പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.

  വളരെ നല്ല വരികള്‍...വ്യത്യസ്തമായ ആശയവും രചനയും...

  മറുപടിഇല്ലാതാക്കൂ
 21. യാതൊരു ആക്ഷേപമോ കെറുവോ കാണിക്കാതെ കാലം പറഞ്ഞതിനെ കേട്ട കടലാസിനോട് മാത്രമാണ് ഇന്നെന്റെ ബാധ്യത.

  മറുപടിഇല്ലാതാക്കൂ
 22. ഇനി കമെന്റ്യില്ലെന്നു പറഞ്ഞു എന്നെ തല്ലരുത്

  മറുപടിഇല്ലാതാക്കൂ
 23. എന്റെ കമന്റ് എന്തേ ഡിലീറ്റ് ചെയ്തേ?

  മറുപടിഇല്ലാതാക്കൂ
 24. അജ്ഞാതന്‍ പറഞ്ഞു...

  അങ്ങനെയിങ്ങനെയൊന്നും കവിത മനസ്സിലാകുന്ന ആളല്ല ഞാൻ എന്ന് അറിയാമല്ലോ? പക്ഷെ, പുസ്തകം എനിയ്ക് മനസ്സിലായി..നല്ല ആശയം!!

  Biju Davis
  ഡിലീറ്റ് ചെയ്തില്ലല്ലോ ബിജുവേട്ടാ.... :(

  മറുപടിഇല്ലാതാക്കൂ
 25. വര്‍ത്തമാനം കൂടുത്ഗല്‍ ഇഷ്ടപ്പെട്ടു.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 26. വാക്കുകളുടെ പ്രയോഗങ്ങള്‍ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 27. @അമറേട്ടൻ,രവീണ ചേച്ചി,സുരഭിലം,വിപിൻ,നാമൂസ് ഭായ്,ലുട്ടുമോൻ,ഉണ്ടമ്പൊരി,ഫൗസിയ ഇത്ത,ജെഫു ഭായ്....അഭിപ്രായങ്ങൾക്കെല്ലാം ഒരുപാട് നന്ദിയുണ്ടേ.......

  മറുപടിഇല്ലാതാക്കൂ