ബുധനാഴ്‌ച, ജനുവരി 18, 2012

66 'മാറാല'ത്വം


മാറാല കണക്കാണ്,
അടുക്കളയിലെ എന്റെ അമ്മ.
ഇളംകാറ്റിന്റെ കൈതട്ടിലും
വല്ലാതങ്ങുലയും.

പുക വിഴുങ്ങി
കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍
മണ്ണെണ്ണവിളക്കിന്റെ,
ചൂരുള്ള പ്രദര്‍ശനശാലയാണ്.

ഓടോട്ടയിലെ
അഴികളിട്ട വെളിച്ചമാണ്
അമ്മയ്ക്കും മാറാലയ്ക്കും
ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്.

മച്ചിലെ പൊടിക്കരുത്ത്
മാറാല തടുക്കുന്നത്,
ഇന്നിലെ വികടധൂളികളെ
അമ്മ എന്നില്‍ നിന്നും
അരിച്ചകറ്റാറുള്ളത് പോലെയാണ്.

നാലുകെട്ടിനകത്തെ
കാരണവ ചര്‍ച്ചകളില്‍ നിന്നും
ഒരോലത്തുമ്പാലെന്ന പോലെ
തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും.

കാലം കടിച്ചുകീറാത്ത,
ഇഴപിരിയ്ക്കാനാകാത്ത,
സ്നേഹകഞ്ചുകമായി
ഒരു മാതാവും
ഒരു മാറാലയും
എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

66 അഭിപ്രായങ്ങൾ:

 1. കവിത നന്നായിരുന്നു...പക്ഷേ അമ്മയെ മാറാലയോടുപമിച്ചത് ശരിയായില്ല എന്നൊരഭിപ്രായമുണ്ട്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉപമ അല്പം കടുത്തതായിപ്പോയി എന്നറിയാം...അതുകൊണ്ട് തന്നെയാണ് ഈ കവിത എഴുതി തീർക്കാൻ 3 ദിവസം എടുത്തതും. :)

   പക്ഷേ വാസ്തവത്തെ മറിച്ചുവയ്ക്കുന്നത് ആർക്കും നല്ലതല്ലെന്ന ബോധ്യം വന്നതിനാൽ എഴുതി....

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ...

   ഇല്ലാതാക്കൂ
 2. പക്ഷെ അതല്ലേ സത്യം ..............നമ്മുടെ അമ്മമാരുടെ അവസ്ഥ രഞ്ജിത്ത് തുറന്നു കാട്ടി എന്നല്ലേ ഉള്ളു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് തന്നെയാ ശരത് ഞാനും ഉദ്ദേശിച്ചത്....
   കഠിനമാണ് വസ്തുതകളെങ്കിലും പറയാതെ നിവൃത്തിയില്ലല്ലോ ല്ലേ....

   ഇല്ലാതാക്കൂ
 3. ഈ വിക്രത മാറലകളേ പൊട്ടിക്കുക
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പക്ഷേ മാതൃസ്നേഹത്തിന്റെ മാറാലകൾ എന്നെ വന്ന് മൂടട്ടെ എന്നാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നത്,ഒരിയ്ക്കലും പൊട്ടരുതേ എന്നും....

   ആശംസകൾക്കു നന്ദി... :)

   ഇല്ലാതാക്കൂ
 4. "ഓടോട്ടയിലെ
  അഴികളിട്ട വെളിച്ചമാണ്
  അമ്മയ്ക്കും മാറാലയ്ക്കും
  ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്"

  രചന നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എനിക്കും ഏറ്റമിഷ്ടപ്പെട്ട വരികൾ ഇവ തന്നെ....

   സന്ദർശനത്തിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ....

   ഇല്ലാതാക്കൂ
 5. അതെ , ഈ മാറാല സ്നേഹത്തിന്‍റെ കെട്ടുകള്‍ പിണച്ചു കൊണ്ടേ ഇരിയ്ക്കും..
  വീര്‍പ്പുമുട്ടലുകള്‍ ഇല്ലാതെ ശ്വാസം മുട്ടിയ്ക്കലില്ലാതെ വലിഞ്ഞു മുറുക്കാന്‍ ഈ മാറാലയ്ക്കല്ലാതെ ഏത് മാറാലയ്ക്കാണ്‍ സാധ്യാവാ..?

  ആഅശംസകള്‍ ട്ടൊ...എപ്പോഴും അമ്മയുടെ നല്ല കുട്ടി ആയിരിയ്ക്കാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്ന്മറ്റൊരു മാറാലയ്ക്കും സാധ്യമാവുക ഇല്ല തന്നെ....

   മാതൃത്വത്തിന്റെ വില ഒരു സ്ത്രീയേക്കാൾ ആർക്കാണറിയുക...

   അതനുഭവിച്ച ഓരോ കുഞ്ഞും മാറാലക്കെട്ടുകൾക്കിടെ ഞെരിഞ്ഞമരാൻ കൊതിയ്ക്കുന്നു....

   ഇല്ലാതാക്കൂ
 6. ആദ്യവായനയില്‍ തന്നെ ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... അഭിപ്രായം എഴുതാനുള്ള സൗകര്യം അപ്പോള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒന്നും പറയാന്‍ കഴിഞ്ഞില്ല... കവിതയിലെ ഏകാന്തമായ മാതൃഭാവത്തിന്റെ തിളക്കം എനിക്കു കാണാനാവുന്നുണ്ട് രഞ്ജിത്ത്... ശരിക്കും കാണാനാവുന്നു....- ശക്തമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബിംബകല്‍പ്പനകള്‍ . ആനുകാലികങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പല പ്രശസ്തരുടെയും കവിതകളേക്കാളും ഉയരത്തിലാണ് എന്റെ മനസ്സില്‍ ഈ കവിതയുടെ സ്ഥാനം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷേ....

   അങ്ങയുടെ വായനകളും അഭിപ്രായങ്ങളും എനിയ്ക്കു പകർന്നു തരുന്ന ഊർജ്ജം അനിർവ്വചനീയമാണ്....

   നന്ദി നന്ദി നന്ദി........

   ഇല്ലാതാക്കൂ
 7. ഇതാണ് രണ്ഞു കവിത, എനിക്ക് മനസിലാക്കാന്‍ പട്ടി എന്നത് ഒരു പോരായ്മയാണോ എന്നതാണ് ഇപോ ഒരു സംശയം

  തമാശ പറഞ്ഞതാ കേട്ടോ. . . കുറച്ചു കൂടി തീക്ഷ്ണമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ നീ ഒരു നല്ല കവി ആയി മാറുമല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പറ്റി എന്ന് തിരുത്തി വായിക്കുക രഞ്ജിത്

   ഇല്ലാതാക്കൂ
  2. നാമൂസ് ഭായിയെന്ന വലിയ അനുഭവങ്ങളുടെ തുറന്ന പുസ്തകമല്ലേ നമുക്കു മുൻപിലുള്ളത്....
   അതിന്റെ പകർത്തെഴുത്തുകാരനാണെന്ന് ചിലപ്പോഴെങ്കിലും എനിയ്ക്ക് തോന്നിയിട്ടുണ്ട്....

   ശ്രീജിത്തേട്ടന് മനസ്സിലായല്ലോ...
   ഇനി എന്തായാലും വേണ്ടില്ല.....

   ഇല്ലാതാക്കൂ
 8. ഒന്ന് മാത്രം: അമ്മ മനസ്സിന് പ്രണാമം.
  എപ്പോഴും കൂടെയുണ്ട്.. ഹൃദയസ്മിതം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അമ്മമനസ്സി ന്പ്രണാമം...
   എപ്പോഴും കൂടെ വേണം...
   ഹൃദയസ്മിതം... :)

   ഇല്ലാതാക്കൂ
 9. മികവേറിയ രചന.. അതിശയിപ്പിക്കുന്ന ഭാവന.. അസാധ്യമായ ഉപമകള്‍....,,, വിവരണങ്ങളേറെയുണ്ട് ഇനിയുമിനിയും. ബ്ലോഗ്ഗെഴുത്തുകള്‍ മലയാളസാഹിത്യത്തിന്‍റെ ഉയരങ്ങളിലെത്തിയിരിക്കുന്നെന്ന് ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇലഞ്ഞിപ്പൂക്കളുടെ സുഭഗമായ ആ ഭാഷാചാതുരി ഒന്നു കയ്യെത്തിപ്പിടിയ്ക്കാനായെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് പലപ്പോഴും....
   ഈ എളിയവന്റെ ബ്ലോഗിടം സന്ദർശിച്ചതിനുംരാശംസാവചസ്സുകൾ ചൊരിഞ്ഞതിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ
 10. രെഞ്ജുവിന്റെ അല്പം മയപ്പെടുത്തിയ കവിത! അല്ലെങ്കിലും അമ്മയെ വർണ്ണിയ്ക്കാൻ കടുത്ത വാക്കുകൾ ആവശ്യമില്ല.

  ഈ വരവിൽ എനിയ്ക്ക് ആ അമ്മയെ മിസ് ചെയ്തു. എങ്കിലും ഇത്രയ്ക്കിത്രയെങ്കിൽ, അത്രയ്ക്കെത്ര എന്ന് ഊഹിയ്ക്കാനാകും, മകനെ കാണാനായല്ലോ?

  മാറാലകൾക്കിടയിൽ നിന്ന്, കുക്കിംഗ് റേയ്ഞ്ചും, മൈക്രോവേവുമുള്ള മോഡുലാർ കിച്ചണിലേയ്ക്ക് ആ അമ്മ നടന്നു നീങ്ങുന്ന കാലം വിദൂരമല്ല.... അന്ന് എന്നെ ഓർക്കുമല്ലോ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിജുവേട്ടാ...
   ഞാനാദ്യം കവിത വായിച്ചു കൊടുത്തത് എന്റെ അമ്മയ്ക്കാണ്...
   എന്റെ സൃഷ്ടി കേട്ട് ആദ്യമായി ഒരാളുടെ കണ്ണ് നിറയുന്നഅത് ഞാൻ കണ്ടു...അതും എന്റെ അമ്മയുടെ....

   എന്ത് വിമർശനങ്ങളുണ്ടായാലും ഞാനീ കവിത പോസ്റ്റ് ചെയ്യും എന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു...കാരണം,അമ്മയുടെ നിറമിഴികളേക്കാൾ വലിയ അഭിപ്രായം എന്താണുള്ളത്...

   അങ്ങയെപ്പോലുള്ള എന്റെ സഹോദരന്മാരും സഹോദരിമാരും ഗുരുക്കന്മാരും നൽകുന്ന പിന്തുണ എത്രയെന്നില്ലാത്ത ആനന്ദമാണെനിയ്ക്ക് പകർന്ന് നൽകുന്നത്.

   "മാറാലകൾക്കിടയിൽ നിന്ന്, കുക്കിംഗ് റേയ്ഞ്ചും, മൈക്രോവേവുമുള്ള മോഡുലാർ കിച്ചണിലേയ്ക്ക് ആ അമ്മ നടന്നു നീങ്ങുന്ന കാലം വിദൂരമല്ല.... അന്ന് എന്നെ ഓർക്കുമല്ലോ? "

   ഈ ചോദ്യത്തിന്റെ അവസാനഭാഗം എന്നിൽ ഉയർത്തുന്നതല്പം രോഷമാണ്,ആദ്യഭാഗം അതിരറ്റ പ്രത്യാശയും...
   ബിജുവേട്ടാ...ബിജുവേട്ടനെയൊക്കെ മറന്നു എങ്കിൽ ഞാൻ ഇഹലോകത്തില്ല എന്നു കൂട്ടിയാൽ മതി.....

   ഇല്ലാതാക്കൂ
 11. ഇപ്പോഴും ഓര്‍ത്ത്‌ കൊണ്ടിരിക്കുന്നു ..ഇതാ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ അമ്മയെ ...
  നന്നായിരിക്കുന്നു രഞ്ചു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അമ്മയുടെ ഓർമ്മകളില്ലാതെ നമ്മളുണ്ടോ രമേശേട്ടാ.....
   അഭിപ്രായത്തിനു നന്ദി ട്ടോ....

   ഇല്ലാതാക്കൂ
 12. നല്ല വരികൾ. ശരിക്കും മനസ്സിനെ തൊട്ടറിഞ്ഞു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജെഫുക്കാ.....
   അമ്മയും ഉമ്മയും നമ്മുടെ മനസ്സിൽ എപ്പോഴുമില്ലേ....
   അവരുടെ ചിന്തകൾ ഉണർന്നിരിയ്ക്കുകയാണ് നാമുറങ്ങുമ്പോഴും നമ്മെ കാക്കാൻ....

   ഇല്ലാതാക്കൂ
 13. ഉപമ ഒരിക്കലും തെറ്റിയിട്ടില്ല.അടുക്കലളയില്‍ തീരുന്ന ആ ജീവിതത്തെ പിന്നെ എങ്ങിനെയാണ് സത്യമായി വരച്ചുകാട്ടുക.
  "അമ്മ" ആരാണ് ഈ വാക്ക് കണ്ടു പിടിച്ചത് എന്നറിയില്ല. പക്ഷെ ആ വാക്ക് ഒരു മാന്ത്രിക വാക്കാണെന്ന് പലപ്പോയ്ഴും തോന്നിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കവിത നന്നായിട്ടുണ്ടെന്ന് പറയാന്‍ മറന്നു.
   ആശംസകള്‍ രണ്ജൂ

   ഇല്ലാതാക്കൂ
  2. അത് തുറക്കുന്നത് വാത്സല്യപ്രപഞ്ചത്തിലേയ്ക്കുള്ള പുതുവാതിലാണ്.....

   നന്ദി ഇസ്മായിലിക്കാ.....

   ഇല്ലാതാക്കൂ
 14. നല്ല വരികൾ. ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 15. കവിത നന്നായി രഞ്ജിത്ത്... ഉപമ തെറ്റിയിട്ടില്ല.. കരിയും പുകയും പൊടിയും പടര്‍ന്ന വസ്ത്രവുമായി അടുക്കലമൂലയില്‍ ഒതുങ്ങുന്ന അമ്മമാരെ മാറാലയോടല്ലാതെ വേരെന്തിനോട് ഉപമിക്കാം.. ഇന്നത്തെ കൊച്ചമ്മമാരെ കുറിച്ചാണെങ്കില്‍ ഉപമ തെറ്റി എന്ന് പറയാമായിരുന്നു... മക്കള്‍ക്ക്‌ കുപ്പിപാലും കൊടുത്തു വല്ല വരെയും ഏല്പിച്ചു പോകുന്ന കൊച്ചമ്മമാര്‍..

  കവിത ഇഷ്ടായി.. അതിനേക്കാള്‍ മനസ്സില്‍ തട്ടി... നന്ദി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ....ഈ കമന്റ് വായിക്കുമ്പോൾ ഈ അടുത്ത കാലത്തായി ഫെയ്സ്ബുക്കിൽ കണ്ട 'അമ്മ'യുടെ ചിത്രമാണോർമ്മ വന്നത്.കുട്ടിയെ നടത്തി പട്ടിയെ ചുമലിലേറ്റി നടക്കുന്ന നവമാതൃത്വം....

   മാറാലത്വം എന്നുള്ളത് അതർഹിയ്ക്കുന്ന അമ്മമാർക്കുള്ള ആദരാണെന്ന് ഞാൻ കരുതുന്നു....നന്ദി :)

   ഇല്ലാതാക്കൂ
 16. എഴുതിയെഴുതി തെളിയട്ടെ,
  കവിത തൻ നിലവിളക്ക്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിലെണ്ണയാകാൻ മാത്രം അനുഭവങ്ങളുടെ തെളിച്ചമില്ലല്ലോ കുമാരേട്ടാ...

   അനുഭവങ്ങളും ചിന്തകളും വരട്ടെ.....ഞാനെഴുതട്ടെ....... :)

   ഇല്ലാതാക്കൂ
 17. മനസ്സിനെ തട്ടിയ വരികള്‍............... .....ഒരു ഇരുത്തം വന്ന കവിയിലേക്ക്‌ രണ്ഞു നടന്നു നീങ്ങുന്നത്‌ കാണുമ്പോള്‍ സന്തോഷം ഉണ്ട്...എന്റെ സുഹൃത്ത്‌ ആണെന്ന അഭിമാനവും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശജീറിക്കാ.... എനിയ്ക്കു കുളിരു കോരുന്നു.... :) ഒരുപാട് നന്ദി....

   ഇല്ലാതാക്കൂ
 18. ഓര്‍മ്മകളുടെ മച്ചിനകത്ത് സ്വര്‍ണ്ണ നൂലുകളുടെ മാറാലത്തിളക്കം ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമുക്കിങ്ങനെ പറയാം അലിഫ് ഭായ്....

   "ഓർമ്മകളുടെ മച്ചിനകത്ത് മാറാലനൂലുകളുടെ സ്വർണ്ണത്തിളക്കം" ....

   വായനയ്ക്കും നല്ലൊരീ അഭിപ്രായത്തിനും നന്ദി....

   ഇല്ലാതാക്കൂ
 19. കാലം കടിച്ചുകീറാത്ത,
  ഇഴപിരിയ്ക്കാനാകാത്ത,
  സ്നേഹകഞ്ചുകമായി
  ഒരു മാതാവും
  ഒരു മാറാലയും
  എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

  നല്ല കവിത -

  മറുപടിഇല്ലാതാക്കൂ
 20. നല്ല കവിത ട്ടോ രഞ്ജൂ, ഹൃദയത്തെ തൊട്ടു. പിന്നെ കുട്ടേട്ടൻ പറഞ്ഞ പോലെ അമ്മയെ മാറാലയോട് ഉപമിച്ചത് യ്ക്കും ഇഷ്ടായില്ല. പക്ഷെ മറ്റു കമന്റുകൾ വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞു ഇത് രഞ്ജുവിന്റെ അല്പം മയപ്പെടുത്തിയ വാക്കുകളിലുള്ളതാണെന്ന്. അങ്ങനെ നോക്കുമ്പോൾ ഇതിലെ താരതമ്യം അത്രയ്ക്ക് കടുത്തതൊന്നുമല്ല. എനിക്ക് പക്ഷെ ആദ്യാനുഭവമായോണ്ട് തോന്നിയതാകും. ആശംസകൾ. എന്നെ ഏറ്റവും പിടിച്ചുലച്ച വരികൾ ഞാനിവിടെ ചേർക്കുന്നു.

  മച്ചിലെ പൊടിക്കരുത്ത്
  മാറാല തടുക്കുന്നത്,
  ഇന്നിലെ വികടധൂളികളെ
  അമ്മ എന്നില്‍ നിന്നും
  അരിച്ചകറ്റാറുള്ളത് പോലെയാണ്.

  ഒരിക്കൽക്കൂടി ആസംസകൾ രഞ്ജൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉപമകൾ അധികം കയറി ഭരിയ്ക്കാത്ത ഒരു കവിത ദാ ഇന്നിടുന്നുണ്ട്....

   അഭിപ്രായം പറയണം അതിനപ്പോ... :)

   ഇല്ലാതാക്കൂ
 21. ഖലീഫ ഉമ്മറിന്റെ കാലത്ത് കരയുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാന്‍ അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തില്‍ കയിലിട്ടു ഇളക്കുന്ന അമ്മയ്ക്കും ഇവിടെ താന്കള്‍ വരച്ചു വെച്ച അമ്മയ്ക്കും എന്റെ അമ്മയ്ക്കും എല്ലാം ഒരേ മുഖം തന്നെയാണ്.
  ഓടോട്ടയിലെ
  അഴികളിട്ട വെളിച്ചമാണ്
  അമ്മയ്ക്കും മാറാലയ്ക്കും
  ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്...
  ഇത് മാത്രം മതിയായിരുന്നു എന്നും തോന്നുന്നു.....
  ഇനി വാക്കുകള്‍ ഇല്ല ......ദൈവം അനുഗ്രഹിക്കട്ടെ .

  മറുപടിഇല്ലാതാക്കൂ
 22. നന്നായിരിക്കുന്നു രഞ്ജി,,,,....... :)

  മറുപടിഇല്ലാതാക്കൂ
 23. ഇതാണ് കവിത ...
  നെചിന്‍ നീറ്റല്‍ മരുന്നില്ല രഞ്ജിത് .....
  അമ്മ എന്ന പ്രതിഭാസം ...
  എന്നും നൊമ്പരമാണ് എന്‍ മനസ്സില്‍ ...
  രഞ്ജു.... കവിത സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 24. നെഞ്ചിന്‍ നീറല്‍ മാറുന്നില്ല എന്ന് വായിക്കൂ ,,,,,

  മറുപടിഇല്ലാതാക്കൂ
 25. വളരെ ആഴത്തില്‍ വളര്‍ന്നു,മനസ്സില്‍ ഈ വരികള്‍

  മറുപടിഇല്ലാതാക്കൂ
 26. രഞ്ജിത്തിന്റെ ഹൃദയ സ്പര്‍ശിയായ മറ്റൊരു കവിത കൂടി..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 27. മറുപടികൾ
  1. valare hridaya sparshi aayittundu.......... bhavukangal............ blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY.. vayikkumallo.............

   ഇല്ലാതാക്കൂ
  2. സങ്കൽപ്പത്തേരുകളുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   ജയരാജേട്ടനും....പോസ്റ്റ് വായിയ്ക്കാം കേട്ടോ....

   ഇല്ലാതാക്കൂ
 28. രഞ്ജിത്തേ, എന്തൊരു കല്‍പ്പനയായിപ്പോയി ഇത്.....നെഞ്ചില്‍ പറ്റിപ്പിടിച്ചിരിക്കുന്നു തൂത്തൂമാറ്റാന്‍ തോന്നാത്ത മറാല പോലെയീ വരികള്‍...അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 29. മാതൃത്വം മഹത്തരം...

  ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 30. രഞ്ജിത്ത്,

  ബിജുവിന്റെ കമന്റിനു താങ്കള്‍ കൊടുത്ത മറുപടി എന്റെ കണ്ണ് നനച്ചു കേട്ടോ. പിന്നെ ഇങ്ങനെ ഒരു ബ്ലോഗ്‌ ഉള്ളതായി എനിക്കറിയില്ലായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 31. മാറാല പശിമയുള്ള ഒരു കെട്ടുപാടും, ഇരപിടിക്കാനൊരു കെണിയും, തലചായ്ക്കാനൊരു കൂടുമാണ്.

  എത്താന്‍ കുറച്ചു വൈകിപ്പോയി രഞ്ജിത്ത്. ക്ഷമ ചോദിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 32. എത്താന്‍ വൈകിപ്പോയി .നമ്മുടെ ശ്രീജിത് പറഞ്ഞാണ് ഇവിടെ എത്തിയത് .അമ്മയെ പറ്റി എത്ര വര്‍ണ്ണിച്ചാല്‍ ആണ് നമുക്ക് മതി വരിക .പക്ഷെ കാലം മാറാലയെ തട്ടിക്കലഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു ഇന്നത്തെ അമ്മമാരില്‍ നിന്നും .പക്ഷെ എല്ലാത്തിന്റെയും തുടക്കം അമ്മയില്‍ നിന്ന് തന്നെ ,കാലത്തിന്റെ പോലും .ഹൃദയത്തില്‍ തട്ടുന്ന അന്യൂനമായ ഭാഷയില്‍ നെയ്തെടുത്ത ഈ കവിത ഇന്നത്തെ എന്റെ മദ്ധ്യാഹ്നം സാര്ത്ഥ കമാക്കി .നന്ദി രഞ്ജിത്ത്

  മറുപടിഇല്ലാതാക്കൂ