തിങ്കളാഴ്‌ച, മേയ് 07, 2012

11 കരിന്തേൾ വേതാളങ്ങൾ.
 സഖാവ് ടി പി ചന്ദ്രശേഖരന് ആദരാഞ്ജലികൾ.

കഥകളായിരുന്നു പണ്ട്.
ഉടുപ്പിനിടയിലൂടിഴഞ്ഞ് വന്ന്
ഉടലാകെ വിഷം ചീറ്റിപ്പാഞ്ഞ
കരിന്തേളുകൾ.

കിടങ്ങുകൾ തോണ്ടി,
തോട്ടിയും തോട്ടയുമായിരിയ്ക്കുന്ന
പരിഷകൾക്കിടയിലേയ്ക്ക്
ശിരസ്സാഞ്ഞ് പാഞ്ഞടുത്ത
ധീരകളഭങ്ങളെ,
വാൽവളവിൽ കൊരുത്തെടുത്ത
കരിന്തേളുകൾ.

കാളകൂടം ദുഷിപ്പിച്ച കറുപ്പാണ്
മേനി ഭരിയ്ക്കുന്നത്.
ചോരയുടെ ചുവപ്പ് മൂത്തും
കറുപ്പാകുമത്രേ.
കൊടിക്കനം പഴുത്തുനാറിയും,
ചത്തുകരിഞ്ഞും
കൊടും കറുപ്പാകും.

കഥയിൽ നിന്നിറങ്ങിയ
വേതാളപ്പുനർജ്ജനികൾ
ചതിവേട്ടപ്പെരുമകളുടെ
മാറാപ്പായ് അരയിൽ തൂങ്ങി,
ഇരുകാലുകളേയും
ജനനേന്ദ്രിയത്തെയും
ആഹരിച്ചു തുടങ്ങിയിരിയ്ക്കുന്നു.

ഓലക്കീറൊളിവിലെ
കൊള്ളിയാൻ വെട്ടത്തിൽ
കടലാസു കത്തിച്ച
തൂലികാസ്ഥൈര്യമേ,
വീരധാരാളിത്ത
പ്രജനനമിനിയെന്ന്?

11 അഭിപ്രായങ്ങൾ:

 1. അല്പം വൈകിയെങ്കിലും സഖാവ് ടി പി ചന്ദ്രശേഖരന്റെ വീരാത്മാവിനു മുൻപിൽ ഞാനിതു സമർപ്പിയ്ക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 2. വളരെ നല്ല നിലവരം പുലർത്തുന്നുണ്ട് ഈ കവിത

  മറുപടിഇല്ലാതാക്കൂ
 3. നല്ല ഭാഷ, നല്ല ഒതുക്കം...
  നിലവാരം പുലര്‍ത്തുന്ന രചന..

  മറുപടിഇല്ലാതാക്കൂ
 4. അന്യം നിന്നുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു സഖാവ് ടി.പി.

  സഖാവിന്റെ വീരാത്മാവിനു മുൻപിൽ സമർപ്പിയ്ക്കട്ട ഈ വരികള്‍ക്ക് അഭിവാദ്യങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 5. ശക്തമായ വരികള്‍....സഖാവ് ടീപി മരിക്കുന്നില്ല...ജീവിക്കുന്നു ഇന്നും ഒഞ്ചിയത്തെ ജനങ്ങളിലൂടെ...

  മറുപടിഇല്ലാതാക്കൂ
 6. നല്ല വരികള്‍... നല്ല വരികള്‍... തീഷ്ണമായി എഴുതി...

  മറുപടിഇല്ലാതാക്കൂ
 7. തീക്ഷ്ണമായ വരികളില്‍
  പൊള്ളലേല്‍പ്പിക്കും തീക്കനലുകള്‍!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. ചേട്ടനാണോന്നറിയില്ല, രഞ്ജിത്,നിങ്ങളുടെ കവിത വായിക്കുമ്പോൾ ആളുകൾ എങ്ങനെ എന്തുകൊണ്ട് കവിതയെഴുതണം എന്ന് മനസ്സിലാവുന്നു. കാരണം ഞാൻ വായിക്കാറുള്ള കവിതകളിലധികവും കുറെ അശ്ലീല വാക്കുകൾ അർത്ഥവും,ആഴവുമൊന്നുമില്ലാതെ അവിടവിടെ ഛർദ്ദിച്ച് നിരത്തിവച്ചിരിക്കുന്നതാണ്. അങ്ങനേയുള്ളപ്പോൾ അതിനിടയിൽ ഇത്രയ്ക്കും ഗാംഭീര്യമുള്ള വാക്കുകൾ കൊണ്ടുള്ള കവിത വായിക്കുമ്പോൾ നല്ല സുഖം തോന്നുന്നു. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ