ഞായറാഴ്‌ച, മേയ് 27, 2012

14 അറീലിയാനോ യുവാവാണ്.പ്രജ്ഞയുടെ കൽവിളക്ക്,
തിരതട്ടിത്തകർന്നു.
ഓളപ്പരപ്പിലാ നാളത്തിളക്കം
ക്ഷണികബിന്ദുവായ്,ശൂന്യമായ്.

കാലപ്പിലാവിലത്തണ്ടു മടക്കി,
ചരിത്രം തീണ്ടാത്ത
ഓർമ്മകൾ കോരിയെടുക്കാൻ
വൈദ്യവും മന്ത്രവും തന്ത്രവും.

**കല്യാണിയുടെ പിതൃത്വം അറിഞ്ഞ
**കുഞ്ഞുണ്ണിയെപ്പോലെ
*അറീലിയാനോ
നിർന്നിമേഷനായിരുന്നു.

ചങ്ങലയുരഞ്ഞ്
തോൽ വിണ്ട മരത്തിനു മരുന്നുപദേശം.
"എനിയ്ക്ക് ഓർമ്മയില്ല.
ഇരുമ്പിലംഗം കുരുങ്ങി,
ചോര കനത്തു കറുത്തിട്ടും,
ഞാൻ അട്ടഹസിയ്ക്കുന്നു.
ഓർമ്മയുടെ തീയണച്ച്,
നീയും ഭ്രാന്തനാവുക.

ചിന്തകൾ വരിയാത്ത,
ആർത്തികളെരിയ്ക്കാത്ത,
ബന്ധുവെ സ്മരിയ്ക്കാത്ത,
സ്വപ്നസ്വർഗ്ഗം പുൽകുക."

ജിപ്സികളുടെ മരുന്നൂറി,
മണ്ണ് മണത്തുനാറി.
*ഉർസുലയുടെ തൊലിചുളുങ്ങി,
മുടി നരച്ചുപാറി.
*അറീലിയാനോ അപ്പോഴും,
ഉന്മാദത്തിന്റെ യൗവ്വനത്തിലായിരുന്നു.
‌------------------------------------------------------
*വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്-ഗാബ്രിയേൽ ഗാർസിയ മാർക്വിസ്.
അറീലിയാനോ:ജോസ് അർക്കേഡിയോയുടെ പ്രഥമപുത്രൻ.
ഉർത്സുല:അറീലിയാനോ ബുവേൻഡിയയുടെ അമ്മ.

**ഗുരുസാഗരം-ഓ വി വിജയൻ
കല്യാണി : കുഞ്ഞുണ്ണിയുടെ ഭാര്യയുടെ മകൾ.
നോവൽ അവസാനത്തിൽ കുഞ്ഞുണ്ണി തന്റെ ഗുരുവായി സ്വീകരിയ്ക്കുന്നവൾ.

14 അഭിപ്രായങ്ങൾ:

 1. പ്രതികരണം, അല്ലെ?
  'കാലപ്പിലാവില' ഈ കല്‍പ്പന ഏറെ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 2. njaanum bhraanthanaavana lakshanamundu..Ranjithe udheshichathenthu ennu koodi parayo.plz..

  മറുപടിഇല്ലാതാക്കൂ
 3. കവിത നന്നായിട്ടുണ്ട്, കവിതയില്‍ പറഞ്ഞ രണ്ട് പുസ്തകങ്ങളും വായിച്ചത് കൊണ്ട് എല്ലാവരും ചിരപരിചിതര്‍. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. വായനയുടെ തീവ്രമായ അനുഭൂതികള്‍....

  മറുപടിഇല്ലാതാക്കൂ
 5. നന്നായിട്ടുണ്ട് രചന
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. രണ്ടു പുസ്തകവും വായിക്കാത്തതിന്റെ കുഴപ്പം.. അറിയുന്നു..ഞാന്‍

  മറുപടിഇല്ലാതാക്കൂ
 7. ചോര കനത്തു കറുത്തിട്ടും,
  ഞാൻ അട്ടഹസിയ്ക്കുന്നു.
  ഓർമ്മയുടെ തീയണച്ച്,
  നീയും ഭ്രാന്തനാവുക. കാലം നമ്മളെ ഭ്രാന്തനാക്കിയെക്കും .വായനയുടെ കുറവുണ്ട് എങ്കിലും തീവ്രമായ വരികള്‍ മനസ്സിനെ സ്പര്‍ശിച്ചു .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 8. ചിന്തകൾ വരിയാത്ത,
  ആർത്തികളെരിയ്ക്കാത്ത,
  ബന്ധുവെ സ്മരിയ്ക്കാത്ത,
  സ്വപ്നസ്വർഗ്ഗം പുൽകുക."

  ഒരു സ്വപ്ന സ്വര്‍ഗ്ഗത്തില്‍ തന്നെയാണ് എല്ലാവരും അഭിരമിക്കുന്നത്!!!!
  കവിത നന്നായി .. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. വായിച്ചിട്ടില്ല രണ്ടും.. വീണ്ടും വരാം..

  മറുപടിഇല്ലാതാക്കൂ
 10. വായിച്ചു...കവിതയില്‍ പരാമര്‍ശിച്ച പുസ്തകങ്ങള്‍ ഒന്നും വായിക്കാത്തത് കൊണ്ട് പൊട്ടന്‍ ചന്തയില്‍ പോയ പോലെയാണ് എന്റെ കാര്യം ! പതിവ് പോലെ കവിത നന്നായി എന്ന് മാത്രം പറയുന്നു !

  മറുപടിഇല്ലാതാക്കൂ
 11. ഞാൻ ഇങ്ങോട്ട് വന്നത് പൊട്ടൻ ചന്തയിൽ പോയ പോലായി എന്ന് പറയേണ്ട കാര്യം പ്രത്യേകിച്ചില്ല. ആ രണ്ട് പുസ്തകങ്ങളും വായിച്ചിട്ടില്ല. അതുകാരണം ഒന്നും പറയാനാവുന്നില്ല. അങ്ങനെ മണ്ടൂസൻ ചന്തയ്ക്ക് വന്ന പോലെ പോകുന്നു.! ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 12. മാര്‍ക്വിസില്‍ നിന്നും വിജയേട്ടനിലേക്കൊരു പാത വേണമെന്ന് എനിക്കും തോന്നീട്ടുണ്ട്...
  ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ വായിച്ചതാ.. ഈ കഥാപാത്രത്തെ ഞാന്‍ ഏറെ കുറെ മറന്നും പോയി..
  പക്ഷെ കല്യാണി ഉള്ളിലൊരു ഉഷ്ണമായി നീറുന്നുണ്ടിപ്പോഴും...
  വരികള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ സങ്കടം.... :-(

  മറുപടിഇല്ലാതാക്കൂ
 13. വായന ഉണ്ടാക്കിയ ഇമ്പാക്റ്റ്‌ ...നന്നായിട്ടുണ്ട് ..:))

  മറുപടിഇല്ലാതാക്കൂ
 14. അടുത്ത വായനകള്‍ ഇതായിരിക്കും...എന്നിട്ട് ഇങ്ങോട്ട് വീണ്ടും വരുന്നതായിരിക്കും..

  ഒരു ഓഫ്: കമ്മന്റിനെ "മഹാനാ വായനക്കാരന്റെ മറുചിന്തകള്‍" എന്ന് വിളിക്കുന്നത് വായനക്കാരികള്‍ വരില്ലെന്നോ മറുചിന്തകള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നോ ഒക്കെ ഉദ്ദേശിച്ചാണോ...?

  ഞാനെപ്പൊഴേ ഓടി

  മറുപടിഇല്ലാതാക്കൂ