ശനിയാഴ്‌ച, ജൂലൈ 21, 2012

18 മെമ്മറി കാർഡ്
കരിക്കട്ടയിൽ ചെമ്പ് പാകിയ,
തലങ്ങും വിലങ്ങും
ചാലകനൂലുകൾ നീട്ടിയ
കറുമ്പൻ കുടവയറൻ.

കെട്ടിയ നാവിൽ,
ഉപ്പിട്ട കൺചരുവങ്ങളിൽ,
പതിയാതെ,
പറയുവാൻ വയ്യാതെ പോയ,
കാഴ്ചമുഴക്കങ്ങളുണ്ടിതിൽ.

ഗതകാലപ്രണയത്തിൻ,
ഉൾത്തീ പെരുക്കുവാൻ
ജസ്സിയുണ്ട്
സുലേഖയുണ്ട്.

ആശുപത്രിക്കോലായിലെ
ധൂർത്തവൃത്താന്തങ്ങൾ,
ഉള്ളാടാക്കുടി പോലും വിടാതെ
കട്ട കാഴ്ചകൾ.
അകമരച്ച് പൊതിഞ്ഞു തിരിയിട്ട
അമിട്ടാണകക്കാമ്പ്.

ശിരസ്സുതാങ്ങുന്ന കാളകൂടദ്യുതി,
നീലദന്തബാണങ്ങളായ്
പറന്ന് പാഞ്ഞ്,
അപരശിരസ്സേറുന്നു.
പിന്നെയും പിന്നെയും
ദിക്കാകെ പരക്കുന്നു.

18 അഭിപ്രായങ്ങൾ:

 1. അവനുള്ളിൽ ജസ്സിയെ തിരയുന്നവർക്ക്....

  അവനവന്റെ മറവികളിൽ സുലേഖമാരെ താലോലിയ്ക്കുന്നവർക്ക്.....

  മറുപടിഇല്ലാതാക്കൂ
 2. എട്ട് ജി ബി മെമ്മറി
  കൂടുവിട്ട് കൂട് മാറി നീലദന്തത്തിലൂടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ....
   കുറേ അമ്പെയ്ത്തുകൾ...
   കഴുത്തറുക്കുന്ന അമ്പുകൾ... >>>>
   വായനയ്ക്ക് നന്ദി അജിത്തേട്ടാ...

   ഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. മെമ്മറികാർഡാണോ ..... ചിലത് മനസ്സിലായില്ല കേട്ടോ.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മെമ്മറി കാർഡ് മാത്രമല്ലല്ലോ...
   ആശംസകൾക്കും അഭിപ്രായത്തിനും നന്ദി സുമേഷേട്ടൻ...

   ഇല്ലാതാക്കൂ
 5. വായിച്ചു തുടങ്ങിയപ്പോള്‍ ഈ കവിതയെങ്കിലും എനിക്ക് മനസ്സിലാകും എന്ന് കരുതി....പക്ഷെ അവസാന ഭാഗങ്ങള്‍ പഴയത് പോലെ തന്നെ പിടി തന്നില്ല :-( ഈ ജെസ്സിയും സുലേഖയും ആരാ ??

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ശജീറിക്കാന്റൊരു കാര്യം....

   :) ജസ്സി നമ്മുടെ കുരീപ്പുഴ സർ ന്റെ കവിത....
   സുലേഖ സച്ചിതാനന്ദൻ സർ ന്റേം. പുലർക്കാലകവിതകളിലുണ്ട് രണ്ടും.കൊച്ചുമുതലാളിയ്ക്കൊരു നന്ദി കൂടി ഇവിടെ പാസാക്കട്ടെ....

   ഇല്ലാതാക്കൂ
 6. സാന്‍ ഡിസ്ക് മെമ്മറികാര്‍ഡാണെന്ന് മനസ്സിലായി അതും 8 ജി ബി!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൊച്ചുകള്ളാ...അത്രയും മനസ്സിലാക്കിയുള്ളൂ അല്ലേ...സാരമില്ലകണ്ണേട്ടന്റെ താഴെ കാണുന്ന കമന്റിന്റെ സഹായത്താൽ ഒന്നുകൂടി വായിച്ചാ ൽഎല്ലാം മനസ്സിലാകും. :)

   ഇല്ലാതാക്കൂ
 7. അപാര വരികളുടെ അര്‍ത്ഥതലം തേടി എന്‍റെ മെമ്മറി അടിച്ചുപോയി. :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെ പറയാത് ജോസഫ്ക്കാ....അതിനും മാത്രം ഒക്കെ ഉണ്ടോ ഇത്... :) വായനയ്ക്ക് നന്ദി.

   ഇല്ലാതാക്കൂ
 8. ഡാ കിടിലൻ കിക്കിടലൻ.. ഒരു വട്ടം വായിച്ചു പോയപ്പോ മെമ്മറി കാർഡിനെപ്പറ്റി ചുമ്മാ എന്തൊക്കെയോ പറഞ്ഞതായിട്ടെ തോന്നീയുള്ളു. കമന്റാനും തോന്നിയില്ല, റ്റാബ് ക്ലോസ് ചെയ്യാതെ മറ്റ് ചില ബ്ലോഗുകളിലേക്ക് പോയി, പിന്നീട് ഇത് ക്ലോസ് ചെയ്യാനായി വന്നപ്പോൾ വെറുതേ ഒന്നു കൂടെ വായിച്ചു,അപ്പോഴാണ് മെമ്മറി കാർഡിനപ്പുറം ഇതിലൊളിഞ്ഞിരിക്കുന്ന അർഥം പിടി കിട്ടിയത്..മെമ്മറി കാർഡുകൾ പലതിലും ഒരുപാട് സ്വപ്നങ്ങൾ ചവിട്ടിത്തേച്ച് പതിപ്പിച്ചിട്ടുണ്ട്, പതിപ്പിച്ചു കൊണ്ടിരിക്കുന്നു, കുടവയറുകൾ മാറി മാറി അവകൾ സഞ്ചാരം തുടരുന്നു, ചെറു വയറുകളിൽ നിന്നും വലുതിലേക്കും വലുതിൽ നിന്ന് ചെറുതിലേക്കും...
  ഇതെനിക്ക് ഒരുപാടിഷ്ടമായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി കണ്ണേട്ടാ...വായിക്കേണ്ടത് പോലെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

   ഇല്ലാതാക്കൂ
 9. ഈ കറുമ്പനെ നീലം മുക്കിയത് ആരാണ് .....? പ്രണയം കാമം ആണെന്ന് തെറ്റിദ്ധരിച്ചവരോ
  അതോ സദാചാരത്തിന്റെ മുഖം മൂടി അണിഞവരോ...... കാലികം മെമ്മറികാര്‍ഡില്‍
  കണ്ട ചിന്തക്കും , ചിന്തയില്‍ കുതിര്‍ന്ന ഈ അക്ഷരങ്ങള്‍ക്കും ആശംസകള്‍ സുഹൃത്തേ
  ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 10. രഞ്ജിത്തെ..അകമരച്ച് പൊതിഞ്ഞു തിരിയിട്ട
  അമിട്ടാണകക്കാമ്പ് എങ്കില്‍ വെയിലത്ത് നടക്കരുതേയെന്നൊരു അപേക്ഷയുണ്ട്...എന്തായാലും കവിത നന്നായി ഇഷ്ടപ്പെട്ടു, മെമ്മറി കാര്‍ഡ്‌ എന്ന പേര് അതിനേക്കാള്‍ ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 11. നമുക്ക്‌ ഓര്‍മ്മ പോലും നഷ്ടമാകുന്ന കാലത്തെ കവിത. ഗംഭീരം.

  മറുപടിഇല്ലാതാക്കൂ
 12. ഒരു മെമ്മറികാർഡിൽ ഒരു ലോകം. അത് കൈവശം വച്ചിരിക്കുന്നവന്റെ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലായിപ്പോഴും അങ്ങനെതന്നെ എന്നു പറയാനും വയ്യ.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ