വെള്ളിയാഴ്‌ച, നവംബർ 16, 2012

4 വിഭജനകാലത്ത് വിഭജിയ്ക്കപ്പെട്ട ഒരു വഴി.കാലം നടന്നുതേഞ്ഞ് മിനുത്ത
ചെമ്മൺപ്രതലങ്ങളിൽ
ഭീമൻ ചക്രങ്ങളുടെ
ഹുങ്കാര ഘോഷയാത്രകൾ.
അടർന്ന വക്കുകളിലെ
പൊടിക്കുഞ്ഞുങ്ങൾ,
ഉറഞ്ഞ വഴിക്കെട്ടിൽ നിന്നൂരി
സ്വതന്ത്രവാനിലേയ്ക്ക്.
മഴയിൽ നനഞ്ഞഴിഞ്ഞ്
ചളിവെള്ളക്കെട്ടായി,
ധൂളി സാമ്രാജ്യത്തിന്റെ
ഐക്യസ്നാനങ്ങൾ.

ഭരണകേന്ദ്രങ്ങളിൽ
വിഭജനവായ്ത്താരി ചൊല്ലി,
കപടമിതവാദികൾ,
വക്രനേതൃത്വങ്ങൾ.
മതവിപ്ലവങ്ങളിൽ,
ചുവന്ന വീഥികൾ,
പാപക്കറ പുരണ്ട
പള്ളി-തിടപ്പള്ളികൾ.
ഭോഗതായമ്പക
പതികാലം മുഴക്കാത്ത
കിടപ്പറപ്പാതിരകൾ,
പൊള്ളും വിഭജനരാവുകൾ.

വഴിയിൽ വാതിൽ വന്നു.
കാരിരുമ്പിന്റെ പൂട്ടും പടുതയും
അത് തുറക്കപ്പെടാതെ,ഇരുപുറം-
വെളിച്ചം കടക്കാതെ കാത്തു.
തോൾചേർന്ന സ്നേഹങ്ങൾ
വാതിൽക്കൽ കൊന്നു തള്ളി,
ആർദ്രഹൃദയം ഇറുത്തുമാറ്റി,
ജനത ചായ് വ്  തേടി.
മൺസിരാജാലത്തിൽ
വേരോടി മരം തിങ്ങി.
ഇലവീണുണങ്ങി,
ചരിത്രത്തിലെ മിനുപ്പോർത്ത്,
വിണ്ടടർന്ന് പഴംപാതകൾ.

4 അഭിപ്രായങ്ങൾ:

  1. തികച്ചും ആനുകാലിക പ്രസക്തം..

    വാക്കുകൾ കടിച്ചാൽ പൊട്ടാത്തതായോ എന്ന് ചെറിയ സംശയം.. ചിലപ്പോ എനിക്ക് മാത്രമായിരിക്കും.. :))

    മറുപടിഇല്ലാതാക്കൂ
  2. തീക്കവിത ഏറെ ഇഷ്ടം
    പക്ഷെ അവിടെ കമന്റ് ബോക്സ് ഇല്ല

    മറുപടിഇല്ലാതാക്കൂ