ബുധനാഴ്‌ച, മേയ് 22, 2013

6 സ്വപ്നപാചകം


പീടികയെക്കുറിച്ച്.
-----------------------
കോളനിപ്പടി പടിഞ്ഞാറേതിരിവിലെ
ഹരിയേട്ടന്റെ 'ലക്ഷ്മി ടീസ്റ്റാൾ'
കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിലെ
കട്ടൻ ചായയുടെയും
പരിപ്പുവടയുടെയും പറ്റുകേന്ദ്രമായിരുന്നു.

ഇന്ന്
അതൊരു ആർക്കേഡാണ്.
പേര് 'ഡ്രീംസ്'.
കട്ടൻ ചായയ്ക്കു പകരം സ്വപ്നങ്ങളും
പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ്
അവിടെയിപ്പോൾ കച്ചവടം ചെയ്യുന്നത്.
മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ
ഏതു സ്വപ്നവും കാണാമത്രേ.

സ്വപ്നം പാകം ചെയ്യേണ്ട വിധം.
----------------------------------------
സന്തോഷത്തിനും സങ്കടത്തിനും
കാമത്തിനും കവിതയ്ക്കുമെല്ലാം
ഓരോ പ്രോഗ്രാം കോഡുണ്ട്.
ഒരു തവി ഓട്സിൽ
ഈ കോഡു കുഴച്ചുണ്ണുക.
സ്വപ്നഗോളമെന്നുപേരിട്ട
ചില്ലുകൂട്ടിലിരിയ്ക്കുക.
അതിലിരുന്നാൽ
ചില്ലുമതിലിൽ തട്ടി
ചിന്തകൾ
തെറിച്ചു പോവുകയോ
മുറിഞ്ഞു ചാവുകയോ ചെയ്യും.
കെട്ടുവിട്ട പട്ടമായിട്ടിത്തിരിനേരം പാറാം.

കാശു കൊടുത്ത്
ഭ്രാന്തനാവുക തന്നെ.

കണക്കും കൺക്ലൂഷനും
------------------------------
മാസാന്ത്യരജിസ്റ്ററിൽ
986 വിദ്യാർത്ഥികൾ
394 എഞ്ചിനീയേഴ്സ്
472 ഡോക്ടേഴ്സ്
13 കൂലിപ്പണിക്കാർ
എന്ന് തിട്ടപ്പെടുത്തിയിരുന്നു.
അക്കൗണ്ട്സ് നോക്കാൻ വന്ന
ചാർട്ടേഡ് അക്കൗണ്ടന്റ് പയ്യൻ പറഞ്ഞത്
'സ്റ്റുഡന്റ്സും ടെക്കീസും മെഡിക്കോസും ഇപ്പ
കമ്മ്യൂണിസ്റ്റാവണുണ്ടല്ല ഗഡ്യേ' എന്ന്.

സ്വപ്നം കാണുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്നോ
കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്നവരാണെന്നോ
ഉള്ള ഒരു പൊതുധാരണ
എങ്ങിനെയോ ശക്തിപ്പെടുന്നുണ്ട്.

6 അഭിപ്രായങ്ങൾ:

 1. ഹഹ
  ഞാനൊരു കാങ്കിരസ് കവിതയെഴുതുംട്ടാ..!!

  മറുപടിഇല്ലാതാക്കൂ
 2. കെട്ടുവിട്ട പട്ടമായിത്തിരി നേരം പാറാം....
  കെട്ടുവി്ട്ട പട്ടങ്ങള്‍ ഭൂമിയിലും ആകാശത്തും ഗതികിട്ടാതെ അലയുകയാണ്!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നന്നായി കഴിക്കാതെ വയരുനിരഞ്ഞു ഏമ്പക്കം വരുന്ന ഇന്നിന്റെ സ്വാദുള്ള പാചകം

  ദാരിദ്ര്യം വിശപ്പ്‌ പിന്നെ ആഗോള താപനം ഇപ്പൊ ലുലു മാളും

  മറുപടിഇല്ലാതാക്കൂ
 4. കമ്മ്യൂണിസ്റ്റ്കാർക്കും സ്വപ്നമോ ഗഡ്യേ..??

  മറുപടിഇല്ലാതാക്കൂ