വ്യാഴാഴ്‌ച, ഓഗസ്റ്റ് 15, 2013

3 ഓസ്മോസിസ്

എന്റെ കണ്ണുകൾ പിഴിയുക.
അതെ,
വെള്ളത്തിൽ കുതിർത്തെടുത്ത
ഒരു വസ്ത്രം പിഴിയുന്ന കണക്കുതന്നെ.
ഒടുക്കം,
നാളികേരക്കണ്ണിനു മുകളിലെ
ചകിരിയെന്ന പോലെ,
പീലികളെ പിഴുതുമാറ്റുക.

കൃഷ്ണമണിയുടെ
കേന്ദ്രബിന്ദുവിൽ നിന്നും
തലച്ചോറിലേയ്ക്കൊരു
തുരങ്കമുണ്ടാക്കുക.

നിങ്ങളുടെ വായിലേയ്ക്കെന്റെ
തല കമിഴ്ത്തുക.
കണ്ണിലൂടെ ഊർന്നിറങ്ങി
വെളിച്ചപ്പെടുന്നവയെ
ഒരു തുള്ളി കളയാതെ
കുടിച്ചൊടുക്കുക.

3 അഭിപ്രായങ്ങൾ:

  1. തലച്ചോറിലേക്കൊരു വെട്ടത്തുരങ്കം..
    കവിത നന്നായി രഞ്ജിത്ത്

    മറുപടിഇല്ലാതാക്കൂ
  2. സൂക്ഷ്മതയോടെയും അതീവജാഗ്രതയോടെയും വേണം......

    ഹൃദയത്തില്‍ നിന്നും തലച്ചോറില്‍ നിന്നും ഒരേ സമയം രണ്ട് നീര്‍ച്ചാലുകള്‍ ഒഴുകി വന്ന് കവിതയായി രൂപാന്തരം പ്രാപിക്കുന്നത് ഇവിടെ കാണാം......

    മറുപടിഇല്ലാതാക്കൂ