ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013

4 വിപ്ലവകാരി

രണ്ടുവരക്കോപ്പിയിൽ
വര മുട്ടി,
തല മുഴച്ച അക്ഷരങ്ങൾ
നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

രണ്ട് അതിരുകൾക്കപ്പുറം
വളരാതെ പോയ 
യൗവ്വനത്തിന്റെ,

നാലു മൂലകൾക്കകം
നിലച്ചുപോയ
കുറേ താടിക്കാരുടെ.

തേയ്ക്കാത്ത ചുമരടരിൽ നിന്നും
പാറി മുഴങ്ങുന്ന
ഒരു വേട്ടാളന്റെ,

പ്രതിഷേധത്തിനും
അനുശോചനത്തിനുമിടയ്ക്ക്
കൊടിയടയാളമായ
പിഞ്ഞിയ
കടലാസുജീവിതങ്ങളുടെ.

4 അഭിപ്രായങ്ങൾ:

  1. ഇപ്പോള്‍ കുട്ടികള്‍ കോപ്പിയെഴുതാറില്ല .കോപ്പിയെഴുത്തിനു പകരം അവര്‍ക്ക് പുതിയ അതിരുകള്‍ തീര്‍ത്തിരിക്കുന്നു. അതിരുകളില്ലാത്ത വിശാലമായൊരു ലോകം അനുഭവിക്കാനാവുന്ന ഒരു തലമുറയെ ഞാനും സ്വപ്നം കാണാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. ജീവിതപ്രാരാംബ്ദങ്ങളില്‍ ലക്ഷ്യംതെറ്റിയ ജീവിതങ്ങള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ