ശനിയാഴ്‌ച, മേയ് 10, 2014

0 ന്റെ കൊടുങ്ങല്ലൂരമ്മേ

പടാകുളത്തേയ്ക്കും പെരിഞ്ഞനത്തേയ്ക്കും
പറവൂരിലേയ്ക്കും ഇരിങ്ങാലക്കുടയിലേയ്ക്കും
കൈയ്യും കാലും നിവർത്തിക്കിടക്കുന്ന
നരോദാ പാട്യയിലെ തട്ടമിട്ട മുഖഛായയുള്ള
നഗ്നയായൊരു പെണ്ണാണ് കൊടുങ്ങല്ലൂർ.

അവളുടെ ചങ്കിൽ നിന്നും
എന്റെ ചങ്കിലേയ്ക്ക് തുറക്കുന്ന
കിഴുക്കാം തൂക്കായൊരു പാലമുണ്ട്.
കാലങ്ങളായി ജീവിച്ചു പോരുന്ന
വിശ്വാസങ്ങളെ
ഒരൊറ്റയുന്തിന്
ഒഴുകിമരിയ്ക്കുന്ന പുഴയാഴങ്ങളിലേയ്ക്ക്
തെറിപ്പിച്ചുകളയുന്നവരുണ്ടങ്ങ്.
മൂർന്ന പച്ചമാംസത്തിന്റെ നിറമുള്ള കുറി തൊട്ടവർ.

കണ്ണിൽക്കോറിപ്പറന്ന
ഒരു കരിയിലയുടെ പൊടിഞ്ഞ ഓർമ്മനീറ്റം പോലെ
കുറേ വേദനകൾ
ഉള്ളുമുറിച്ചും കരിച്ചും ഞരങ്ങുന്നു.

കാളീക്ഷേത്രത്തിന്റെ അറപ്പകിട്ടിലെ
നിലവിളക്കുകൾ തൂക്കി വിറ്റ്,
തൂവിക്കളയുന്ന മഞ്ഞപ്പൊടി
കോട്ടപ്പുറം ചന്തയിൽ കൊടുത്ത്,
നീളെനീളെത്തെറിയ്ക്കുന്ന
ഓരോ വെടിശബ്ദവും പെറുക്കിയെടുത്ത്,
ഞങ്ങൾ കാത്തിരിയ്ക്കുകയാണ് നാളെ.

ശ്രീകോവിലിലെ എണ്ണയും വെളിച്ചവും കൊണ്ട്
ഈ പെണ്ണിനൊരു തീയുടുപ്പ് തുന്നാൻ.
ഞങ്ങളെ ചേർത്തുവയ്ക്കുന്ന പാലങ്ങളിൽ
അന്തിവിളക്ക് തെളിയിയ്ക്കാൻ

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ