വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

0 ചെങ്കിസ്ഖാൻ കിതയ്ക്കില്ല

സിംഹങ്ങളെല്ലാം
അതിഥി മന്ദിരങ്ങളിലും
ഗണികാലയങ്ങളിലും
ക്രീഡാവിവശരായി ഉറങ്ങുകയാണ്.

ഗുഹകളെല്ലാം
അരാജകജന്തുക്കളുടെ കല്ലേറിൽ
തകർന്നു പൊടിഞ്ഞു.

കാട്ടുമുയലുകളുടെ
കൊണ്ട വിളയാട്ടമാണിപ്പോ.

ഒരൊറ്റ ക്യാരറ്റിനുപോലും
മണ്ണിലൊളിയ്ക്കാനൊക്കാറില്ല.

അതൊക്കെ മാന്തിപ്പൊളിച്ച്,
മുഖം കടിച്ചുപറിച്ച്,
നഖമാഴ്ത്തി,
കാട്ടുചോലകൾ തോറും
ചീന്തിയെറിയുകയാണവ.

വലിച്ചീമ്പിയ
രസക്കൂട്ടിൽ മദിച്ചോടി,
ഇളമ്പുല്ലുകൾ ചവച്ചുതുപ്പി,
ചെങ്കിസ്ഖാൻ ചമയുകയാണവ.

കിതപ്പില്ലാത്ത ഓട്ടങ്ങളിലാണ്
മുയലുകൾ;ചെങ്കിസ്ഖാന്മാർ.

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ