തിങ്കളാഴ്‌ച, മാർച്ച് 10, 2014

0 പൂഴി

ഉമ്മറത്തെ തെക്കേവരിയിലെ,
ചെങ്കല്ലുപോടുകളിൽ ഉറക്കിക്കിടത്തിയിരുന്ന
വേട്ടാളൻ സ്വപ്നങ്ങൾ,
ഒരു വേനലിന്റെ ചൂടു നുണഞ്ഞ്,
ചാന്തുകൊണ്ട് മിനുക്കിവച്ച
പൊളിപ്പുകളിലൂടെ
ഇഴഞ്ഞ് പുറത്തേക്കിറങ്ങുന്നു.
മുൻപെങ്ങുമില്ലാത്ത ആവേശങ്ങളുടെ പൂഴിയിൽ നൂഴ്ന്ന്
ഒരു കടലോളം കഴപ്പുള്ള കുത്തിന്റെ ഓർമ്മ ഉപ്പിച്ച്
ഇരു കാതുകളിലും ഇരമ്പുന്നു.
"നമ്മളൊറ്റയായിടങ്ങളെന്തിനേ,
പശവെള്ള തേയ്ച്ചിന്നു മൂടിവച്ചുനീ"
എന്ന് കുമ്മായത്തോടും,
നിറപ്പതിപ്പുകാരനോടും കയർക്കുന്ന
മൂളിയൊഴുകുന്ന പൂഴിമുട്ടകൾ,
പൂഴിപ്പാറ്റികൾ
പൂഴിത്തുമ്പികൾ
പൂഴിപ്പറവകൾ
പൂഴിപ്പൊട്ടുകൾ
പൂഴിപ്പകലുകൾ
പൂഴിപ്പാതിര
പൂഴിക്കടകൻ
പൂഴി പൊതിഞ്ഞൊരു പുഴ.
കടൽ വറ്റിയാഴങ്ങൾ കീഴടക്കിയോൾ

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ