വെള്ളിയാഴ്‌ച, സെപ്റ്റംബർ 05, 2014

2 മാഷ്‌

മൂടുറയ്ക്കാതെയാടുന്ന
കഞ്ഞിപ്പാത്രത്തിനു മുൻപിൽ വച്ച്,
മഴച്ചോർച്ചയിൽ കരിമ്പൻ പൂത്ത
കീറക്കുപ്പായത്തിൽ
കണ്ണീരുപ്പിക്കുവോളമുച്ചത്തിൽ
കക്ഷത്തിനിടയിലൂടെ
നിലവിളിച്ച് നൂണ്ടിറങ്ങിപ്പോയ
ഒരു പിച്ച്,

ഓറഞ്ച് കൗണ്ടിയിലെ
ഡൈനിംഗ് ഹാളിലേയ്ക്ക്
ഒരിടർച്ചയോടെ,
ഇന്നലെ
നടന്നുകയറുന്നുണ്ടായിരുന്നു.
ശങ്കരമ്മാഷ് ഇല്ലായിരുന്നെങ്കിലെന്ന
അമ്മയുടെ നെടുവീർപ്പ്
ചേർത്തുപിടിച്ചുകൊണ്ട്.

2 അഭിപ്രായങ്ങൾ: