വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2014

1 സിദ്ധാർത്ഥൻ

കലുങ്കിന്റെ കീഴിരുട്ട് വിട്ട്
കാലം പകലിലേക്ക്
നിവർന്നെണീക്കുന്നു.
തോട്ടുവെള്ളത്തിന്
കുളിച്ചു തോർത്തിയ
ഭൂതകാലങ്ങളുടെ കനപ്പ്.
അങ്ങിങ്ങ്
വോഡ്കയുടെ
എഴുന്നു നിൽക്കുന്ന ചില്ല് കീറുന്ന
നീളൻ ജലരേഖകൾ.
കാലോ, വഴിയോ തേഞ്ഞു
തോലുരിഞ്ഞോ കല്ലുടഞ്ഞോ
മിനുത്തതെന്നറിയില്ല,
വഴിപോക്കനൊരാൾ
മുണ്ടഴിഞ്ഞ് കുപ്പായമുലഞ്ഞ്
മരിച്ച പോലെ കിടപ്പുണ്ടരികെ.
ബോധിവൃക്ഷച്ചുവട്,
കലുങ്ക്, കല്ലമ്പലമൊഴുക്കൻ തോട്
കട്ട കോമ്പിനേഷൻ.
ആത്മഹത്യാക്കുറിപ്പിൽ
"ബോധി എന്നത് അരയാലെന്നറിയുമ്പോൾ,
ഗയയിലെ മോക്ഷം
പടിഞ്ഞാറേത്തൊടിയിൽ ചില്ലുകൂട്ടുന്ന
മുറിപ്പാടും പശപ്പഴക്കവുമുള്ള
ചൊറിയനാലിലെത്തി നിൽക്കുന്നു.
അവിടെ നിന്നും
മുക്തി നേടുന്നു"
എന്നെഴുതിയിരുന്നു.

1 അഭിപ്രായം: