വെള്ളിയാഴ്‌ച, നവംബർ 27, 2009

8 വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും  എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.

അവിടെ കരിഞ്ഞുണങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
എന്റെ പിഴുതെടുക്കപ്പെട്ട ജിഹ്വയില്‍
ശബ്ദധാര പൊഴിക്കുന്ന നാള്‍ വരും.
പറക്കുന്ന പരുന്തിന്റെ
ചിറകരിഞ്ഞഞ്ഞ നിന്റെ കൂട്ടാളികള്‍
അഗ്നിയോടമാരുന്ന നാള്‍ വരും
ചകിതചിന്തകള്‍ ചതഞ്ഞു ചാകാത്ത
ചരിത്രഗാഥകള്‍ പിറക്കുന്ന നാള്‍ വരും.
വർത്തമാനത്തിന്നായ്
പുത്തന്‍ വ്യാകരണങ്ങള്‍
ചമക്കപ്പെടുന്ന നാള്‍ വരും.
നീ നീരൂറ്റിയെടുത്ത
എന്റെ നിലങ്ങളില്‍
വിപ്ലവം വിളയുന്ന നാള്‍ വരും.
അരഞ്ഞുതീർന്നഗ്നിയൂതുന്ന യന്ത്രങ്ങള്‍
അഗ്നിയില്‍ നിന്നുമുയിര്‍ക്കുന്ന നാള്‍ വരും.
അന്ന് ഞാന്‍
നിന്റെ സിരകളിലെ രക്തമൂറ്റി
എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
ചുവപ്പ് പൂശും.
ദേഹിയൊഴിഞ്ഞ കാപട്യപര്‍വ്വത്തെ
നശിച്ച പൂര്‍വ്വ ചരിത്രമായ് ഇകഴ്ത്തും.
നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
ഞങ്ങളൊരു 
സമത്വസുന്ദര ഗേഹം പടുക്കും

8 അഭിപ്രായങ്ങൾ:

 1. നീ നീരൂറ്റിയെടുത്ത
  എന്റെ നിലങ്ങളില്‍
  വിപ്ലവം വിളയുന്ന നാള്‍ വരും.

  ഞാന്‍ കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. അന്ന് ഞാന്‍
  നിന്റെ സിരകളിലെ രക്തമൂറ്റി
  എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
  ചുവപ്പ് പൂശും.
  കാല ചക്രം തിരിഞ്ഞു പോരട്ടെ നമുക്ക് ആ അസ്തമയത്തെ എതിരേല്‍ക്കാം .
  ഈ കമാന്ടു മോഡറേഷന്‍ ഒഴിവാക്കു

  മറുപടിഇല്ലാതാക്കൂ
 3. ഒപ്പം ഞാനുമുണ്ട് സഖാവേ.
  നമ്മുടെ സ്വപ്നവും കൊണ്ട് നീ എഴുതുക.ഈ സ്വപ്നത്തിന് സക്ഷിയാകാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.എങ്കിലും വരും തലമുറകള്‍ക്കായ് നമുക്ക് പോരാടാം.ധൈര്യമായ് മുന്നേറാം.സത്യം നമ്മുടെ പക്ഷത്താണ്.ലാല്‍ സലാം.

  മറുപടിഇല്ലാതാക്കൂ
 4. @ പാവപ്പെട്ടവന്‍
  കമന്റ്‌ mOderation ഒഴിവാക്കിയിരിക്കുന്നു
  :)
  @ അഭി
  അഭീ തീര്‍ച്ചയായും

  മറുപടിഇല്ലാതാക്കൂ
 5. തീര്‍ച്ചയായും അങ്ങനെയൊരു നാള്‍ വരും
  ഒരു നിയമമോ നടപടിയോ ഉണ്ടായതിനു ശേഷമാണ് നമുക്ക് അതിനെ നേരിടുവാന്‍ സാധിക്കുന്നത് . അതായത് അവര്‍ ആക്രമിക്കുകയും നാം തടുക്കുകയും ആണ് ഇപ്പോഴും ഈ അവസ്ഥ തിരിച്ചിട്ടെ പറ്റൂ

  കവിത നന്നായിട്ടുണ്ട് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ആഞ്ഞു പരിശ്രമിക്കേണ്ടി വരും........
  അല്ലേ ഉമേഷേട്ടാ.......

  മറുപടിഇല്ലാതാക്കൂ
 7. നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
  നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
  നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
  മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
  ഞങ്ങളൊരു
  സമത്വസുന്ദര ഗേഹം പടുക്കും

  കൊള്ളാം വരികളിലെ സത്യസന്ധത

  മറുപടിഇല്ലാതാക്കൂ