വ്യാഴാഴ്‌ച, സെപ്റ്റംബർ 23, 2010

4 കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ

ചരിത്രം ചിതലെടുത്ത പാതകളിലേക്ക്
ഊളയിട്ടപ്പോള്‍
ചിരിയും ചുവപ്പും ഉപ്പും തേച്ച
കുറച്ചു കടലാസ് കഷണങ്ങള്‍

ഓര്‍മ്മയുടെ ചെമ്പുതാളുകള്‍
രാകിരാകി ഊതിപ്പടര്‍ത്തിയ ,
ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന
സൌരഭ്യം തൂകുന്ന
സ്മൃതിസഞ്ചയം