ചൊവ്വാഴ്ച, നവംബർ 22, 2011
17 വലിച്ചു കീറുക പടുതകൾ
മുഖത്ത്,
പ്രായം ചുന പൊട്ടി,
ത്വക്ക് പൊള്ളിയ്ക്കുന്ന
വാര്‍ദ്ധക്യസഞ്ചാരപാതകള്‍.
കാതില്‍,
ലോകവേഗങ്ങളില്‍,
കാലം പതിച്ചു പാഞ്ഞ,
ദുരന്തകാവ്യങ്ങളുറങ്ങുന്ന
വലിയ ഗുഹാമുഖങ്ങള്‍.
ശ്വേതംബരന്മാര് കയ്യൊഴിഞ്ഞ,
അഴുകിയ മനുഷ്യത്വത്തിന്റെ-
വഴുവഴുപ്പില്ലാത്ത,
പ്രാരാബ്ധം തേച്ചുമിനുക്കിയ,
അസ്ഥിപഞ്ജരം.
ചേറില്‍ പുതഞ്ഞ്,
വിയര്‍പ്പില്‍ കുളിച്ച്,
ചലം ഛര്‍ദ്ദിയ്ക്കുന്ന
നാനായിടങ്ങളില്‍,
ദരിദ്രസമ്പത്തില്‍
ആര്‍ത്തിപൂണ്ടടുക്കുന്ന
ഈച്ചകള്‍...
പുഴുക്കള്‍...
ധൃതിയുടെ മഹാമാരിയില്‍
കുടയെടുക്കാന്‍ മെനക്കെടാതെ,
ധൃതി കൊണ്ട്,
അഹങ്കാരജ്വരം മൂത്ത്,
സ്വാര്‍ത്ഥതച്ചുമ ചുമച്ച്,
ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന
അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍,
അപരന്റെ കാതിലോതുന്നു
"വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക്
വഴിമാറി നടക്കാം"
കുബേരസന്യാസീ...
മണിമാളികയുടെ പടുതകള്‍
വലിച്ചുകീറുക.
ധൂളി പാര്‍ക്കുന്ന
ചില്ലുജാലകങ്ങള്‍
തകര്‍ത്തെറിയുക.
ഉയരങ്ങളില്‍ നിന്ന് ചാടി
ആത്മഹത്യ ചെയ്യുക.
നല്ലൊരു പുനര്‍ജ്ജനി
നാളെയുണ്ടാകട്ടെ.
പടുത : കര്ട്ടന്
സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍ കഴിയുന്ന ദ്രവങ്ങള്‍.
ശനിയാഴ്ച, നവംബർ 05, 2011
26 ഉപ്പുള്ള കാഴ്ചകൾ.
ഞങ്ങളുടെ കാഴ്ചകളെല്ലാം
ഉപ്പളങ്ങളില്‍ നിന്നുമാണ്
ഇപ്പോള്‍ വരാറുള്ളത്.
കാലം കുറുക്കി
കരുണ വറ്റിച്ചെടുത്ത
ഞങ്ങളുടെ നാസികകളിപ്പോള്‍
അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ്
ചുരത്താറുള്ളത്.
സ്നേഹവിശ്വാസങ്ങളും
ഭക്ത്യാദരങ്ങളും
ചേര്‍ത്തുകത്തിച്ച
അഗ്നിനിശ്വാസങ്ങള്‍.
കുഷ്ഠമാണ്
ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള
തത്വമീമാംസ
കനിവുതേടുന്ന
മുള്‍ക്കരങ്ങളുടെ സ്പര്‍ശവും
ഞങ്ങളുടെ ആലകളില്‍
ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച
ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും
തീരെ അറിയേണ്ട.
ഞങ്ങളുടെ കാതുകള്‍,
പിടച്ചൊടുങ്ങി-
നൈമിഷികാനന്ദം നല്കുന്ന
സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം
ശ്രുതിചേര്‍ക്കപ്പെട്ടവയാണ്.
മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ
പ്രേതഭാവനകളുടെ സൗന്ദര്യം
പകര്‍ത്തിക്കേള്‍ക്കുവാന്‍
എത്രയാണാവേശം...
കരച്ചിലുകള്‍
താളനിബദ്ധമല്ല,
ശ്രുതിസാന്ദ്രമല്ല.
ഞങ്ങള്‍ കേള്‍ക്കാന്‍ നില്ക്കാറുമില്ല.
പാഴ്വാക്ക് പൊഴിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.
നാണമില്ലാത്ത
ചീഞ്ഞൂര്‍ന്നു വീഴുന്ന
മാംസപിണ്ഢം പേറി,
മുച്ചൂടും നാറി നില്‍ക്കുമ്പോഴും
സുഗന്ധത്തെക്കുറിച്ചും,
സമത്വത്തെക്കുറിച്ചും
ഘോരഘോരം പ്രസംഗിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.
ശനിയാഴ്ച, സെപ്റ്റംബർ 24, 2011
30 നാലുമണിക്കാരന്റെ നാരായണീയം
"നാരായണാ...!"
"നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന് നായര്‍ "
മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം.
അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ.
വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ...
"പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ.
6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്‍ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ' ന്നു പറയുന്നതിന്റെ വിപരീതമായി , തെക്കേയറ്റത്ത് വടക്കോട്ടും നോക്കിയിരിയ്ക്കുന്ന അനങ്ങാപ്പാറ കഴുതക്കൂട്ടം തന്നെ.
അപ്പോള്‍ നമ്മള് പറഞ്ഞ് വന്ന സംഗതി എന്താണെന്നാല്‍, 6.50 രൂപാ ആക്കണമെന്നുപറഞ്ഞാല് 5 രുപായെങ്കിലുമാക്കുമെന്ന് ഈ ലേഖകനു പോലും അറിയാം.പിന്നെന്താണാവോ നമ്മുടെ തലമുറുക്കിക്കുരിപ്പുകള്ക്ക്?
കോളേജ് അങ്കണത്തില്‍ 9 മണി ആകുമ്പോള്‍ ഈ 'വിശുദ്ധ'പാദ സ്പര്ശമേല്പ്പിയ്ക്കുവാന് വിദൂരസ്ഥലവാസികളായ അടിയങ്ങള്‍ പെടുന്ന പാടവര്ക്കറിയില്ലല്ലോ...അതിരാവിലെ,ഈ തന്ത്രരൂപീകരണവൃന്ദം കിടക്കപ്പായില്‍ നിന്നെണീയ്ക്കുന്നതിനു മുന്‍പേ ബസ്സിനു പുറകേയുള്ള ഓട്ടത്തിലാകും ഞങ്ങള്‍.തെറി കേട്ട്,തിരിച്ചു കുരച്ച് ഒടുക്കം കോളേജ് ബസ്സ് എന്ന മഹായാനത്തിന്റെ പടിവാതില്ക്കലേയ്ക്ക്.
വായനക്കാരാ, പഠനകാലത്ത് താങ്കളൊരു ഹോസ്റ്റല്‍ വാസിയായിരുന്നെങ്കില് / സ്വന്തമായൊരു വാഹനം ഉള്ള ആളായിരുന്നെങ്കില്‍ , ഇപ്പറഞ്ഞ 'പടിവാതില്‍' എന്ന പദത്തിന്റെ പ്രസക്തി മനസ്സിലാവുകയില്ല.പുട്ടുകുറ്റിയില്‍ പൊടികുത്തി നിറയ്ക്കുന്നതുപോലെ വിദ്യാര്‍ത്ഥികളെ ഇതിനകത്തൊതുക്കാന് ബദ്ധപ്പെടുന്ന സ്നേഹനിധികളായ ക്ലീനര്‍മാര്‍ അവരുടെ ശുഷ്കാന്തി കൊണ്ടാണ് ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥിവൃന്ദം കോളേജിലെത്തുന്നതെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ! ഇതിനിടയില്‍ അനര്‍ഹമായ(?) ഓമനപ്പേര് വീഴുന്ന എന്റെ നിഷ്കളങ്കരായ സുഹൃത്തുക്കള്‍(ഒര്മ്മച്ചിത്രം :ഇരുപതാം നൂറ്റാണ്ട്)
ഇങ്ങനെ,അമ്മിക്കല്ലില്‍ കുത്തിച്ചതച്ച ചമ്മന്തിപ്പരുവമായി ക്ലാസിലേയ്ക്ക്...ഈ അവസ്ഥയില്‍ ക്ഷീണത്താല്‍ അല്പമൊന്നുറങ്ങിപ്പോകുന്ന കൂട്ടുകാരെ പുറത്താക്കാത്ത അധ്യാപകരേ, നിങ്ങളാണ് മഹാന്മാര്...സ്വസ്ഥതയുടെ 7 മണിക്കൂറുകള്‍...അവസാനം നാലു മണിയാകുന്നു.
അപ്പോഴാണ് ഹേ, കീശയില്‍ കിടന്നാ കുന്തം പിടയ്ക്കുന്നു. മറുതലയ്ക്കല്‍ ഗ്രാഫിറ്റി സഖാവ്.
"എടേ ...ഗ്രാഫിറ്റി മീറ്റിംഗ് നാലു മണിയ്ക്ക് ത്രീ നോട്ട് ഫൈവില്‍"
"ഓ...അടിയന്...".
ഇവിടെ 4 മണിയ്ക്കുതന്നെ ബസ്സ്പിടിച്ചാലേ ഇരുട്ട് കനക്കുംമുന്‍പ് വീടെത്താനാകൂ എന്നറിയുന്നുണ്ടോ ഭവാന്മാരേ നിങ്ങള്‍???
അവനോടുള്ള സകലദേഷ്യവും അടുക്കിപ്പിടിച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ പടിയിലെത്തിയില്ല, അടുത്ത കക്ഷിയുടെ കോള്‍...അവന് സ്പെയ്സ് ഗഡിയാണ്.
"ടാ...നാലേകാലിന്സ്പെയ്സ്ക്ലബ് മീറ്റിംഗുണ്ട്. നാളെ നാലരയ്ക്ക് സ്പെയ്സ് ക്വിസും."
"ആഹാ...അത്രേയുള്ളല്ലേ...ഞാന്‍ കരുതി ഈ വര്‍ഷത്തെ സകല നാലു മണിയും നീ ബുക്ക് ചെയ്ത് കഴിഞ്ഞന്ന്" എന്ന് പറയാനാഞ്ഞോ ആവോ....
എന്തോന്നടേ നിനക്കൊക്കെ ഡേയ്സ്കീസിന്റെ നെഞ്ചത്ത് കുത്തിത്തന്നെ മീറ്റിംഗ് സംഘടിപ്പിയ്ക്കണമെന്ന്?
പോര്ച്ചിലേയ്ക്കിറങ്ങി ഒരൗണ്‍സ് ശുദ്ധവായു ശ്വസിച്ചില്ല.അടുത്തത് ഫിലിം ക്ലബ്ബുകാരന്റെ ഊഴമാണ്.മൊബൈല്‍ ചിലയ്ക്കുന്നു.
"ഇത്തിരി കുട്ടിത്തരം
ഇറ്റുകണ്ണീരും നീരും
ചെപ്പിലെക്കുറിക്കൂട്ടായ്
കാത്തുസൂക്ഷിയ്ക്ക നീയും.."
ചെപ്പിലെ കുറിക്കൂട്ടായല്ല, അത്താഴത്തിന്റെ കറിക്കൂട്ടായി ലവന്മാരെയൊക്കെ അരിഞ്ഞാലോ എന്ന് തോന്നിയോ?...ഏയ്...ഞാനൊരു പാവം നിഷ്കളങ്കന്.
അങ്ങനെ ഔദ്യോഗികവും അനൗദ്യോഗികവുമായ നൂറുനൂറ്റമ്പത് ക്ലബ്ബുകളുണ്ട്. ഇതിന്റെയെല്ലാം കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ആഴ്ചയിലാകെ അഞ്ച് ദിവസം.
അങ്ങനെ ഇന്നവേഷനില്ലാതെ,സാഹിത്യമില്ലാതെ,സ്പെയ്സില്ലാതെ,തഴയപ്പെട്ടവന്റെ വേദനാപൂരിതമായൊരു മനസ്സുമായി കോളേജ് ബസ്സിലേയ്ക്ക്...ഓമനപ്പേരിന്റെ താരാട്ട് കേട്ട്,ശുദ്ധവായുവിനായൊരു ശിരോയുദ്ധം നടത്തി,തോളത്ത് കുത്തിയവന്റെ പിടലിയ്ക്ക് കുത്തി,വിരലില്‍ ചവിട്ടിയവന്റെ മുതുകത്തിടിച്ച് ഈ പാവം നാലുമണിക്കാരന് നിഷ്കളങ്കനും.
പ്രൈവറ്റ് ബസ്സിലേയ്ക്ക് കയറുമ്പോള്‍ 30 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ച വിദ്യാര്ത്ഥിബസ്സ് ചാര്ജ്ജിനുമുന്പില് ധാര്മ്മികരോഷമേറി കയര്‍ക്കാന്‍ മുതിര്‍ന്ന്... അണഞ്ഞുണങ്ങി...ആയിരത്തില്‍ ഒരുവനാകാന്‍ വിധിയ്ക്കപ്പെട്ടവന്റെ ആത്മാഭിമാനക്ഷതത്തിന്റെ തേങ്ങല്‍ !
ആ തേങ്ങലില്‍ ഭക്തി തെല്ലുമില്ലാത്തയീ നാരായണീയം അവസാനിയ്ക്കുന്നു.
അന്ത്യശ്ലോകാന്തം:
"നായ് വൈഭവമപാരം വിഭോ..."
ശുഭസമാപ്തി.
സമര്‍പ്പണം:
ആരാധ്യനായ കോളേജ് പ്രിന്‍സിപ്പാള്‍ക്ക്,
വിദ്യാര്‍ത്ഥികളുടെ ചിറ്റമ്മസന്തതി ഗതാഗതന്‍ ശിവന് നായര്‍ക്ക്,
കീഴ്പ്പത്തൂര് കോരായണന് മാപ്ലയ്ക്ക്.
നേത്രദാനത്തിലൂടെ കനിവിന്റെ പര്യായമായി മാറിയ റോഷിന് മരിയ എന്ന
കൊച്ചുകൂട്ടുകാരിയ്ക്ക്.
**
ഞായറാഴ്ച, സെപ്റ്റംബർ 18, 2011
32 കടലാസുപുസ്തകം
ചരിത്രം
നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും
ഇരുകാലുമിറുത്തന്നെന്റെ
പെറ്റമ്മയുടെ മാറില്‍
പല തുള്ളി വേദനച്ചാറൊഴിച്ച്,
യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി.
കാടിളക്കാതെ,
കഴുത്തറുക്കാതെ,
ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
കൊടുംകലാപങ്ങളാല്‍
വെളുപ്പ് പടര്‍ത്തി.
വര്‍ത്തമാനം
വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
ആത്മചരിതമോതുന്ന താളുകള്‍.
ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.
അറിവില്ലായ്മയുടെ അന്തികളില്‍
വിശന്നുറങ്ങുന്നവര്‍ക്ക്
വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,
കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,
അരിയൊടുങ്ങാത്ത അത്താഴപാത്രം.
(സമീപ)ഭാവി
ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,
കാലായനങ്ങളില്‍,
മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,
മഞ്ഞപ്പ് പടര്‍ന്ന്
മരിച്ച മുഖവുമായി;
തെരുവുമാലിന്യക്കൂമ്പാരത്തില്‍,
തൂപ്പുകാരനൊരുക്കിയ
അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
ഒടുക്കമൊരുപിടിച്ചാരം...
പിന്കുറിപ്പ്:കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് തന്നെ ആഖ്യാനം ചെയ്യിക്കാനാണ് ഞാന്‍ ശ്രമിച്ചത്....രണ്ടാം ഘട്ടം മുതല്‍ അത്തരമൊരാത്മാഖ്യാനം പുസ്തകത്തിന് സാധ്യമല്ലാതാകുന്നില്ല,പക്ഷേ അത് കണ്ടു നില്ക്കുന്നവന്റെ വിവരണത്തോളമെത്തില്ലല്ലോ....
നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും
ഇരുകാലുമിറുത്തന്നെന്റെ
പെറ്റമ്മയുടെ മാറില്‍
പല തുള്ളി വേദനച്ചാറൊഴിച്ച്,
യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി.
കാടിളക്കാതെ,
കഴുത്തറുക്കാതെ,
ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
കൊടുംകലാപങ്ങളാല്‍
വെളുപ്പ് പടര്‍ത്തി.
വര്‍ത്തമാനം
വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
ആത്മചരിതമോതുന്ന താളുകള്‍.
ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.
അറിവില്ലായ്മയുടെ അന്തികളില്‍
വിശന്നുറങ്ങുന്നവര്‍ക്ക്
വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,
കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,
അരിയൊടുങ്ങാത്ത അത്താഴപാത്രം.
(സമീപ)ഭാവി
ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,
കാലായനങ്ങളില്‍,
മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,
മഞ്ഞപ്പ് പടര്‍ന്ന്
മരിച്ച മുഖവുമായി;
തെരുവുമാലിന്യക്കൂമ്പാരത്തില്‍,
തൂപ്പുകാരനൊരുക്കിയ
അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
ഒടുക്കമൊരുപിടിച്ചാരം...
പിന്കുറിപ്പ്:കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് തന്നെ ആഖ്യാനം ചെയ്യിക്കാനാണ് ഞാന്‍ ശ്രമിച്ചത്....രണ്ടാം ഘട്ടം മുതല്‍ അത്തരമൊരാത്മാഖ്യാനം പുസ്തകത്തിന് സാധ്യമല്ലാതാകുന്നില്ല,പക്ഷേ അത് കണ്ടു നില്ക്കുന്നവന്റെ വിവരണത്തോളമെത്തില്ലല്ലോ....
ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011
23 നിർവ്വചനം
നാണിച്ചിണചേരുന്ന
ആണിനും പെണ്ണിനും
നാണം മറയ്ക്കാന്‍,
മതില്‍ക്കെട്ടടയ്ക്കാന്‍,
പരസ്യസുരതം ചെയ്യാനെന്നും
വിധിയ്ക്കപ്പെട്ട
അനാശാസ്യ പ്രവര്‍ത്തകര്‍.
സദാചാരലംഘനത്തിനും,
ധര്‍മ്മസംരക്ഷണത്തിനും;
ദേഹം തുളയ്ക്കുന്ന തണുപ്പിലും,
ആകെ പുഴുങ്ങുന്ന ചൂടിലും,
ഒരു വസ്ത്രാഞ്ചലമില്ലാതെ
സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന
നഗ്നരായ കാവല്ഭടന്മാര്.
വേനലില്‍ പുളയ്ക്കുന്ന,
വേട്ടാളന്‍ കുഞ്ഞുങ്ങളെ,
സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച,
കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു
വൃക്ഷമാതൃത്വം.
ഒന്ന് പോടപ്പാ...
അത്,
ഉളിയാല്‍ ചെത്തി നുറുക്കിയ
ചട്ടയില്‍ അടച്ചൊതുക്കിയ
വെറുമൊരു വാതിലല്ലേ...!!!
ഞായറാഴ്ച, ജൂലൈ 24, 2011
20 ദൈവം വിഡ്ഡിയാണ്
ചീറിപ്പാഞ്ഞെന്റെ
ചിറകു പറിയ്ക്കുവാൻ
ആർത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്.
ഇരിയ്ക്കുന്നിടത്തെന്നെ
അരച്ചുതേയ്ക്കുവാൻ
പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകൾ.
എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാൻ
വല നെയ്ത്
വ്യഗ്രതയോടെ വൈദ്യുതി.
കണ്ണ് നീറ്റിപ്പുകച്ച്
മസ്തിഷ്കം തരിപ്പിയ്ക്കാൻ
ആത്മാഹുതി ചെയ്യുന്ന തിരി.
അഴുകിയ പഴംതുണിക്കെട്ടിനിടയിൽ
ചെളിമണ്ണ് പുണർന്ന്
ദിനരാത്രങ്ങൾ കഴിച്ച് ഞാൻ.
ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
ദാഹമകറ്റുന്നേരം
കൊല്ലാനവർക്ക് ചോദന നൽകി?
അനിയന്റെ കഴുത്തറുത്ത്
ചോരയൂറ്റിയ കിരാതനും,
മകളെപ്പിഴപ്പിച്ച
നികൃഷ്ടപിതാവിനും,
ഒരുത്തന്നംഗോപാംഗം
നുറുക്കിപ്പൂഴ്ത്തിയോനും,
ഇരുമ്പഴിക്കൂടവർ
'നിഷ്കരുണം' നിഷ്കർഷിച്ചു.?
പറന്ന് മൂളിയ സംശയങ്ങൾ
കാതടപ്പിയ്ക്കുന്ന
പെരുമ്പറഘോഷമായി,
മിന്നൽപ്പിണരും ഇടിമുഴക്കവുമായി,
മഹാസ്ഫോടനമായി.
ഒടുക്കമൊറ്റയുത്തരം.
"ദൈവമുണ്ടെങ്കിൽ
അയാളൊരു വിഡ്ഡിയാണ്.
അല്ലെങ്കിലേവരും."
ഞായറാഴ്ച, ജൂൺ 19, 2011
20 ബ ഭ്രാന്തൻ
ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത
കുറേ നിറം വാരിത്തേപ്പുകള്‍.
കുട്ടിത്തമുണര്‍ത്തുന്ന,
കൃത്രിമ റബ്ബറിന്റെ
പ്രകൃതിദത്ത ഗൃഹാതുരഗന്ധം.
എപ്പോള്‍ തകരുമെന്നറിയില്ല.
നേര്‍ത്ത വഴിത്താരകളാണ്.
മുള്ളുണ്ട്,
വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
തുളച്ച് കീറാന്‍ തുനിയുന്ന
കൂര്‍ത്ത നോട്ടങ്ങളുണ്ട്.
തട്ടാതെ എത്ര നാള്...?
അകത്തുള്ളവന്റെ
കാട്ടായങ്ങള്‍ക്കൊത്ത്
തുള്ളേണ്ട കളിപ്പാവ.
ഹൈഡ്രജനെങ്കില്‍ മേലോട്ട്.
ഓക്സിജനെങ്കില്‍ പക്ഷപാതമില്ല,
വിലക്കപ്പെട്ട തറകളിലും
കാല് വിറയ്ക്കാതെ നിലയുറപ്പിക്കാം.
മൃദുവിരലുകളുടെ
കരവിരുത് മെനഞ്ഞെടുത്ത
വികലാംഗത്വം.
പിതൃത്വമില്ലാത്ത
സയാമീസ് കുഞ്ഞുങ്ങള്‍.
ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്...
കാറ്റ് നിറച്ചും കളഞ്ഞും,
കഴുത്തഴിച്ചും മുറുക്കിയും,
ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ
ഒരു ബലൂണ്‍.
ലൂൺ = ഭ്രാന്തൻ
വെള്ളിയാഴ്ച, ജൂൺ 10, 2011
ഞായറാഴ്ച, ജൂൺ 05, 2011
4 ജീവിതം ഒരു മഴക്കാഴ്ച്ച
പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ...
ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത
ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്.
കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം
കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട്
ആളുന്ന നിലവിളക്കിന് തിരിനാളത്തെ
കരിന്തുണിത്തലപ്പാക്കി മാറ്റിയീ പേമാരി,
വെള്ളിയാഴ്ച, ജൂൺ 03, 2011
12 പ്രവാസികൾക്കായ് സ്നേഹപൂർവ്വം
ജീവനിശ്വാസം
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.
ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.
ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.
ശനിയാഴ്ച, മേയ് 28, 2011
5 അസ്തമിയ്ക്കുന്ന ജീവവിന്യാസങ്ങൾ
അസ്ഥിപഞ്ജരങ്ങളുടെ
ഹിമവത്സാനുക്കളാണ്
മുൻപിൽ.
ആർത്തിരമ്പുന്ന
രക്തവർണ്ണമാർന്ന കടൽ
പുറകിൽ.
ഹിമവത്സാനുക്കളാണ്
മുൻപിൽ.
ആർത്തിരമ്പുന്ന
രക്തവർണ്ണമാർന്ന കടൽ
പുറകിൽ.
വെള്ളിയാഴ്ച, മേയ് 27, 2011
17 ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ
ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍
ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....?
ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)
ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....
ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....?
ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)
ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....
വെള്ളിയാഴ്ച, ഏപ്രിൽ 22, 2011
4 ഒരു നിസ്വന്റെ കാശുരാഷ്ട്രീയം
വയറിനകത്ത് ഉച്ചനേരത്തെ കാളൽ.
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്....
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്....
ഞായറാഴ്ച, ഏപ്രിൽ 10, 2011
0 അഭിനവഡ്രാക്കുള
രാത്രിയായില്ല
ഇരുളു ഛർദ്ദിച്ച പാതകൾ...
അല്പമപ്പുറം
ഒരു കഴഞ്ച് വെളിച്ചം...
ഒരു കരിന്തിരിയുടെ
അത്താഴരൂപാന്തരം.
ഇരുളു ഛർദ്ദിച്ച പാതകൾ...
അല്പമപ്പുറം
ഒരു കഴഞ്ച് വെളിച്ചം...
ഒരു കരിന്തിരിയുടെ
അത്താഴരൂപാന്തരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)