ഞായറാഴ്‌ച, ജൂൺ 19, 2011

20 ബ ഭ്രാന്തൻ


ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത
കുറേ നിറം വാരിത്തേപ്പുകള്‍.

കുട്ടിത്തമുണര്‍ത്തുന്ന,
കൃത്രിമ റബ്ബറിന്റെ
പ്രകൃതിദത്ത ഗൃഹാതുരഗന്ധം.

എപ്പോള്‍ തകരുമെന്നറിയില്ല.
നേര്‍ത്ത വഴിത്താരകളാണ്.
മുള്ളുണ്ട്,
വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
തുളച്ച് കീറാന്‍ തുനിയുന്ന
കൂര്‍ത്ത നോട്ടങ്ങളുണ്ട്.
തട്ടാതെ എത്ര നാള്‍...?

അകത്തുള്ളവന്റെ
കാട്ടായങ്ങള്‍ക്കൊത്ത്
തുള്ളേണ്ട കളിപ്പാവ.
ഹൈഡ്രജനെങ്കില്‍ മേലോട്ട്.
ഓക്സിജനെങ്കില്‍ പക്ഷപാതമില്ല,
വിലക്കപ്പെട്ട തറകളിലും
കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം.

മൃദുവിരലുകളുടെ
കരവിരുത് മെനഞ്ഞെടുത്ത
വികലാംഗത്വം.
പിതൃത്വമില്ലാത്ത
സയാമീസ് കുഞ്ഞുങ്ങള്‍.

ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്...
കാറ്റ് നിറച്ചും കളഞ്ഞും,
കഴുത്തഴിച്ചും മുറുക്കിയും,
ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ
ഒരു ബലൂണ്‍.


ലൂൺ = ഭ്രാന്തൻ

വെള്ളിയാഴ്‌ച, ജൂൺ 10, 2011

11 നീരൊടുങ്ങിയ കൈവഴികൾ

ധമനികള്‍ ശോഷിച്ചൊടുങ്ങി.
സിരാവൃന്ദം ദാഹനീരിനായ് കേണു.

മാന്യത കടം കൊണ്ട ദയനീയത
മുഖത്തുറപ്പിച്ച് നോക്കുന്നവര്‍,
മനസ്സില്‍ നിന്നറുത്ത
രക്തം മുറ്റിയ മാംസപിണ്ഡങ്ങളണിഞ്ഞവര്‍,
കൈകൊട്ടിച്ചിരിയ്ക്കുന്നു.

ഞായറാഴ്‌ച, ജൂൺ 05, 2011

4 ജീവിതം ഒരു മഴക്കാഴ്ച്ച

പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ...

ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത


ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്.
കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം
കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട്
ആളുന്ന നിലവിളക്കിന്‍ തിരിനാളത്തെ
കരിന്തുണിത്തലപ്പാക്കി മാറ്റിയീ പേമാരി,

വെള്ളിയാഴ്‌ച, ജൂൺ 03, 2011

12 പ്രവാസികൾക്കായ് സ്നേഹപൂർവ്വം

ജീവനിശ്വാസം
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.

ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.

0 എന്നെക്കുറിച്ച്
തോന്നുന്നതെല്ലാം (തല്ലുകൊള്ളിത്തരങ്ങളും) ഈ ഓൺലൈൻ ലോകത്ത് വരഞ്ഞിടുന്ന ഒരുവൻ...
ഇപ്പോള്‍ തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി.

മൊബൈല്‍:+918891426900
                 +919633904249ഫെയ്സ്ബുക്കില്‍

 
ട്വിറ്ററില്‍