ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

23 നിർവ്വചനം


നാ
ണിച്ചിണചേരുന്ന
ആണിനും പെണ്ണിനും
നാണം മറയ്ക്കാന്‍,
മതില്‍ക്കെട്ടടയ്ക്കാന്‍,
പരസ്യസുരതം ചെയ്യാനെന്നും
വിധിയ്ക്കപ്പെട്ട
അനാശാസ്യ പ്രവര്‍ത്തകര്‍.

സദാചാരലംഘനത്തിനും,
ധര്‍മ്മസംരക്ഷണത്തിനും;
ദേഹം തുളയ്ക്കുന്ന തണുപ്പിലും,
ആകെ പുഴുങ്ങുന്ന ചൂടിലും,
ഒരു വസ്ത്രാഞ്ചലമില്ലാതെ
സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന
നഗ്നരായ കാവല്‍ഭടന്മാര്‍.

വേനലില്‍ പുളയ്ക്കുന്ന,
വേട്ടാളന്‍ കുഞ്ഞുങ്ങളെ,
സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച,
കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു
വൃക്ഷമാതൃത്വം.

ഒന്ന് പോടപ്പാ...
അത്,
ഉളിയാല്‍ ചെത്തി നുറുക്കിയ
ചട്ടയില്‍ അടച്ചൊതുക്കിയ
വെറുമൊരു വാതിലല്ലേ...!!!

23 അഭിപ്രായങ്ങൾ:

 1. സംഭവം കൊള്ളാട്ടോ.. വ്യാഖ്യാനങ്ങൾ പലതുംണ്ടാവുമല്ലോ... :-)

  മറുപടിഇല്ലാതാക്കൂ
 2. അങ്ങ് തുറന്നെഴുതുകയാണല്ലേ :) ആഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 3. >> നാണിച്ചിണചേരുന്ന
  ആണിനും പെണ്ണിനും
  നാണം മറയ്ക്കാന്‍,
  മതില്‍ക്കെട്ടടയ്ക്കാന്‍,
  പരസ്യസുരതം ചെയ്യാനെന്നും
  വിധിയ്ക്കപ്പെട്ട
  അനാശാസ്യ പ്രവര്‍ത്തകര്‍ >>


  അരുമശിഷ്യാ..!!

  (ഹും. ഈ ഗുരുവിനെ പറയിപ്പിച്ചേ അടങ്ങൂ.. ല്ലേ?)

  **

  മറുപടിഇല്ലാതാക്കൂ
 4. വെറുതെ അഭിപ്രായം പറഞ്ഞു അടി മേടിക്കേണ്ട :-)
  ഓണാശംസകള്‍ രഞ്ജിത്ത്

  മറുപടിഇല്ലാതാക്കൂ
 5. ശരിയാണ്,
  ഒരു വാതിലിന് എന്തെല്ലാം പറയാനുണ്ടാവും...?
  അകവും പുറവും ഒന്നുപോലെ കാണാന്‍ കഴിയുന്നത് അതിനുമാത്രമല്ലേ?

  മറുപടിഇല്ലാതാക്കൂ
 6. @കണ്ണേട്ടൻ : വ്യാഖ്യാനങ്ങൾ പലതുണ്ടെന്നത് വാസ്തവം... :)
  അഭിപ്രായത്തിന് നന്ദിയുണ്ട് കേട്ടോ....
  @ജിമ്മിയേട്ടൻ : തുറന്ന്പറയലിൽ ശ്ലീലമായാലും അശ്ലീലമായാലും നമുക്കെന്ത്...
  പറയാനുള്ളത് പറയ തന്നെ.
  @ഗുരു : ഗുരുവേ...
  ലൈംഗികതയല്ലേ പലതിനും അടിസ്ഥാനം..പിന്നെ നാമെന്തിന്
  പറയാതിരിയ്ക്കണം....
  എന്നതായാലും ഇത്തവണ ക്ഷമീരെ...
  അടുത്ത വട്ടം ശ്രദ്ധിയ്ക്കാം. :)
  @മൻസൂറിക്ക :ഓണാശംസകൾ ട്ടോ...
  വായനയ്ക്ക് നന്ദി...
  @ആലിഫ് ഭായ്:അമ്പ് തറയ്ക്കുന്നിടത്തെല്ലാം തറയ്ക്കട്ടെ...ല്ലേ...
  @സോണിചേച്ചി. :അതെ....
  കാണുകമാത്രമാണോ....
  കാറ്റിൽ ആഞ്ഞടയുന്നത് ഇതെല്ലാം അടക്കിപ്പിടിച്ചുള്ള ഒരു
  പൊട്ടിത്തെറിയല്ലേ...ആവോ...

  മറുപടിഇല്ലാതാക്കൂ
 7. ഹാസ്യത്തില്‍ മൂപ്പിച്ചെടുത്ത കൂരമ്പ്‌

  മറുപടിഇല്ലാതാക്കൂ
 8. ഉളിയാല്‍ ചെത്തി നുറുക്കിയ
  ചട്ടയില്‍ അടച്ചൊതുക്കിയ
  വെറുമൊരു വാതിലല്ലേ...!!!

  പറഞ്ഞിട്ടെന്താ അകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ ഒരുപോലെ കാണുന്ന കര്‍മ്മസാക്ഷി അവന്‍ മാത്രം!!!

  മറുപടിഇല്ലാതാക്കൂ
 9. കവിത തുളുമ്പും കരവിരുതിനെ കവിതയിലൊതുക്കി.

  ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ
 10. രഞ്ജിത്‌, റൂമിന്റെ വാതിൽ 'മക്ക്‌' ഇട്ട്‌ അടയ്ക്കാറായല്ലേ? അതായിരിയ്ക്കണം ഈ കവിതയുടെ ബീജം..

  ആശയം എന്റെ തലയ്ക്കു മുകളിലൂടെ പോയി..വെരി സീരിയസ്‌...നന്നായിട്ടുണ്ട്‌!

  മറുപടിഇല്ലാതാക്കൂ
 11. @മൂസാക്ക :മൂപ്പിച്ചത് വെന്തെന്ന് കമന്റില്‍ നിന്നും മനസ്സിലായി.താങ്ക്സ് ട്ടാ

  @വേനല്പക്ഷി:മറകള്‍ കര്‍മ്മസാക്ഷിയുടെ ശരീരം....
  അതിനു കണ്ണുണ്ടായിരുന്നെങ്കില്‍????
  @കലാവല്ലഭന്‍: :) ഓണാശംസകള്‍...

  @ബിജുവേട്ടന്‍ : സത്യമായും ഇതേവരെ ആരും സുരതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചത് പോലെ ചിന്തിച്ചുവോ എന്ന് പോലും എനിയ്ക്ക് മനസ്സിലായിരുന്നില്ല...
  എന്നാല്‍ അതേക്കുറിച്ച് ആരെങ്കിലും ചോദിയ്ക്കുമെന്ന് കരുതി...
  അതൂണ്ടായില്ല...
  സാക്ഷ നിരന്തരം അകത്തേയ്ക്കും പുറത്തേയ്ക്കും ചലിക്കുന്നില്ലേ...
  അതു തന്നെയാണ് ഞാനുദ്ദേശിച്ച സുരതവും...

  കവിതയുടെ ഉൽഭവം മക്കിൽ തന്നെ.... :)

  @മുഹമ്മദിക്ക : നന്ദിയുണ്ട് അഭിപ്രായത്തിന് ട്ടോ....

  മറുപടിഇല്ലാതാക്കൂ
 12. @@ഗുരു ശിഷ്യന്മാര്‍ക്ക് : ഗുരു കിടന്നു മുള്ളിയാല്‍ ശിഷ്യന്‍ നടന്നു മുള്ളും ...:)
  നമോവാകം ..:)

  മറുപടിഇല്ലാതാക്കൂ
 13. "വെറുമൊരു വാതിലല്ലേ. "
  തേക്ക്‌ കൊണ്ടുണ്ടാക്കിയതണേല്‍ നല്ലതായിരിക്കും ... ..ഹം ഹ്മം
  ---------------------------------------------------------------
  നഗ്ന സത്യങ്ങള്‍ വാതിലിന്റെ വിടവിലൂടെ നോക്കി പറഞ്ഞു ല്ലേ .....
  കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 14. ഗംഭീരം എന്ന് പറയാന്‍ പാടില്ലാന്ന് പറയണ് കേട്ടിട്ടുണ്ട്.. എങ്കിലും പറയുവാ..ഗംഭീരം.. തുറന്നു പറഞ്ഞോളു.. അതിനെന്താ ഒരു കൊയപ്പം?? പലതും ഉദ്ദേശിച്ചു ഉദ്ദേശിച്ചു ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞു.. ഇങ്ങനെ വേണം എഴുത്ത്.. ഈ ശൈലി എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു.. ഒരു 25 കൊല്ലം കഴിഞ്ഞാലെങ്കിലും എനിക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോന്ന് അറിയില്ല.. നല്ല അസൂയ ഉണ്ടുട്ടോ..

  മറുപടിഇല്ലാതാക്കൂ
 15. സത്യം വിളിച്ചു പറയാൻ കഴിവുണ്ടായിരുന്നുവെങ്കിൽ എത്ര ജന്മൾക്കു തുണയാകുമായിരുന്നു ഈ വാതിലും. തടവയുടെ വാതിലുകൾ കരയുന്നുവോ നിരപരാധിയുടെ സ്വതന്ത്ര്യം ഹനിച്ചതിന്റെ കുറ്റബോധത്തിൽ.. ആശംസകൾ വ്യത്യസ്ഥമായ ചിന്തകൾക്കു..

  മറുപടിഇല്ലാതാക്കൂ
 16. വാതിൽ എന്ന മഹാ പ്രസ്ഥാനം മനുഷ്യൻ കണ്ട് പിടിച്ചില്ലായിരുന്നെങ്കിലോ..??? എല്ലാം വെളിപ്പെട്ട് പോയേനെ..

  അഭിനന്ദനങ്ങൾ..!!

  മറുപടിഇല്ലാതാക്കൂ
 17. @ പ്രദീപ്മാഷ്:
  വായനയ്ക്കും ആശംസയ്ക്കും നന്ദിയുണ്ട് ട്ടോ...
  @ രമേശ്ജി :
  ഞങ്ങളൊക്കെ മൂന്നാം വയസ്സില്‍ എണീറ്റ് നിന്ന് മുള്ളാന്‍ പാകത്തിലല്ല അമ്മേടെ വയറ്റീന്ന് വന്നേ...
  അതോണ്ട് കിടന്നുമുള്ളലില്‍ വല്യ തെറ്റൊന്നുമില്ല.

  പിന്നെ മുള്ളാതെ ഒക്കെ അകത്ത് കെട്ടി നിര്‍ത്തി വയറ് ചീതയാക്കുന്നതിലും ഭേദമല്ലേ എങ്ങനെയെങ്കിലും മുള്ളുന്നത്...(ആരുടേം മുഖത്തേയ്ക്കല്ലാത്തിടത്തോളം)

  @യൂനുസ് ഭായ് :
  ഒരൊളിഞ്ഞുനോട്ടമെങ്കിലും അത്യാവശ്യത്തിന് ഗുണം ചെയ്യട്ടെ ല്ലേ... :)
  അഭിപ്രായത്തിന് നന്ദിയുന്‍ടേ...

  @അഖി :
  ഇതിലത്രയ്ക്കസൂയപ്പെടാനൊക്കെയുണ്ടോ???ഇതിലും മികച്ചതായിരുന്നു പ്രണയം....പിന്നെ ആവര്‍ത്തിക്കുന്ന വിഷയമെന്ന പോരായ്മയേ അതിനുള്ളൂ....

  @African Mallu :
  Thanks

  @ജെഫുക്ക :
  വായനയ്ക്കൊരുപാട് നന്ദി.വ്യത്യസ്തമായ ചിന്തകള്‍ക്ക് ശ്രമിയ്ക്കുകയാണ്.അതിനുള്ള പരീക്ഷണങ്ങളായിരുന്നു കഴിഞ്ഞ മൂന്ന് കവിതകള്‍.
  കല്പറ്റ നാരായണന്‍ സാറിന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കുകയാണ് ഞാന്‍,കവിതയെഴുത്തില്‍.

  @ആയിരങ്ങളില്‍ ഒരു ഭായ്:
  അതേ....പച്ചപ്പരമാര്‍ഥം...
  ഒന്നുകില്‍ മനുഷ്യന്‍ ശ്വാസം മുട്ടി ചത്തേനെ,അല്ലെങ്കില്‍ നിയമവ്യവസ്ഥയുടെയും സദാചാരമൂല്യങ്ങളുടെയും സത്ത നശ്ഇച്ചേനെ....അഭിനന്ദനങ്ങള്‍ക്ക് നന്ദി....

  മറുപടിഇല്ലാതാക്കൂ
 18. മൂക സാക്ഷി..!
  നല്ല കാഴ്ചപ്പാടുകള്‍..!!
  എനിക്കിത് വല്ലാതിഷ്ട്ടപ്പെട്ടു..!
  “വാതില്‍” തുറന്നു വയ്ക്കൂ വല്ലപ്പോഴും വരാം...!!

  ആശംസകളോടെ..
  പ്രഭന്‍ ക്യഷ്ണന്‍ പുലരി

  മറുപടിഇല്ലാതാക്കൂ