ശനിയാഴ്‌ച, നവംബർ 05, 2011

26 ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം
ഉപ്പളങ്ങളില്‍ നിന്നുമാണ്
ഇപ്പോള്‍ വരാറുള്ളത്.

കാലം കുറുക്കി
കരുണ വറ്റിച്ചെടുത്ത
കാഴ്ചപ്രഹേളികകള്‍.


ഞങ്ങളുടെ നാസികകളിപ്പോള്‍
അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ്
ചുരത്താറുള്ളത്.

സ്നേഹവിശ്വാസങ്ങളും
ഭക്ത്യാദരങ്ങളും
ചേര്‍ത്തുകത്തിച്ച
അഗ്നിനിശ്വാസങ്ങള്‍.
 


കുഷ്ഠമാണ്
ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള
തത്വമീമാംസ

കനിവുതേടുന്ന
മുള്‍ക്കരങ്ങളുടെ സ്പര്‍ശവും
ഞങ്ങളുടെ ആലകളില്‍
ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച
ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും
തീരെ അറിയേണ്ട.ഞങ്ങളുടെ കാതുകള്‍,
പിടച്ചൊടുങ്ങി-
നൈമിഷികാനന്ദം നല്‍കുന്ന
സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം
ശ്രുതിചേര്‍ക്കപ്പെട്ടവയാണ്.

മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ
പ്രേതഭാവനകളുടെ സൗന്ദര്യം
പകര്‍ത്തിക്കേള്‍ക്കുവാന്‍
എത്രയാണാവേശം...
കരച്ചിലുകള്‍
താളനിബദ്ധമല്ല,
ശ്രുതിസാന്ദ്രമല്ല.
ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല.പാഴ്വാക്ക് പൊഴിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.

നാണമില്ലാത്ത
ചീഞ്ഞൂര്‍ന്നു വീഴുന്ന
മാംസപിണ്ഢം പേറി,
മുച്ചൂടും നാറി നില്‍ക്കുമ്പോഴും
സുഗന്ധത്തെക്കുറിച്ചും,
സമത്വത്തെക്കുറിച്ചും
ഘോരഘോരം പ്രസംഗിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.


26 അഭിപ്രായങ്ങൾ:

 1. വഴിയാത്രക്കിടയിൽ ബസിൽ വച്ചെഴുതിയ ഒരു കവിത...കയ്യിലുണ്ടായിരുന്ന ഓർമ്മകൾ അന്നു പറഞ്ഞതു പോലെ ഷഹന സക്കീറിന്റെയും നന്ദിതയുടേയും സില്വിയപ്ലാത്തിന്റെയും എല്ലാം...
  പക്ഷേ മരണത്തെ പ്രണയിക്കാൻ സാധിക്കാത്തതിനാൽ കാലത്തെ വെറുക്കാമല്ലോ എന്ന ഒരുപാധി തെരഞ്ഞെടുത്തു ഒടുക്കം.

  മറുപടിഇല്ലാതാക്കൂ
 2. പാഴ്വാക്ക് പൊഴിയ്ക്കുന്ന
  നാവു മാത്രമാണൊരു പിഴ.
  ..............................

  മറുപടിഇല്ലാതാക്കൂ
 3. "സ്നേഹവിശ്വാസങ്ങളും
  ഭക്ത്യാദരങ്ങളും
  ചേര്‍ത്തുകത്തിച്ച
  അഗ്നിനിശ്വാസങ്ങള്‍".


  "ഇതു തന്നെയാണല്ലേ ഇന്നീ ലോകം?"

  മറുപടിഇല്ലാതാക്കൂ
 4. നാവു മാത്രമാണ് ഇന്ന് പിഴ .എന്ന..സത്യം വിളിച്ചോതുന്ന കവിത ..നല്ല വരികള്‍ ..ചിന്തിപ്പിക്കുന്ന വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 5. പഞ്ചേന്ദ്രിയങ്ങളിലൂടെ വ്യക്തിബോധത്തിലേക്കും അതുവഴി സമഷ്ടിബോധത്തിലേക്കും അസ്വസ്ഥമായ പുതിയ കാലം പ്രവേശിക്കുന്നത് എങ്ങിനെ എന്നും, അത് അവിടെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെ എന്നും ഈ കവിത ചര്‍ച്ച ചെയ്യുന്നതായി തോന്നി....

  ശക്തമായ രചന.
  നല്ല കാവ്യ ശൈലി...
  അറിഞ്ഞോ അറിയാതെയോ രൂപപ്പെട്ട തീവ്രതയുള്ള ബിബകല്‍പനകള്‍...

  രഞ്ജിത്തില്‍ നിന്ന് ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 6. മുച്ചൂടും നാറി നില്‍ക്കുമ്പോഴും
  സുഗന്ധത്തെക്കുറിച്ചും,
  സമത്വത്തെക്കുറിച്ചും
  ഘോരഘോരം പ്രസംഗിയ്ക്കുന്ന
  നാവു മാത്രമാണൊരു പിഴ.

  ശക്തമായ വരികള്‍. നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 7. അനിയാ, നീ ഒരു മിനി-നാമൂസ് തന്നെയോ? വാക്കുകളിൽ അഗ്നി!

  നാലു ഇന്ദ്രിയങ്ങളും തീവ്രമായി അവതരിപ്പിച്ചു. ‘ത്വക്’ - കുറച്ചു കൂടെ ഫോക്കസ് വേണ്ടിയിരുന്നോ എന്നു സംശയം.

  നന്നായിട്ടുണ്ട്! ഇനിയും കൂടുതൽ പ്രതീക്ഷിയ്ക്കുന്നു, രഞ്ജൂ!

  മറുപടിഇല്ലാതാക്കൂ
 8. @ ലുട്ടൂസ്:തേങ്ങയടിച്ചതിൽ താങ്ക്സ് ട്ടാ... :)
  @ ജബ്ബാറിക്ക :നാവ് പിഴയായിട്ടും പലരും അതിട്ടമ്മാനമാടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു ല്ലേ....
  @കണ്ണേട്ടൻ : :) നന്ദി....
  @മയിൽപ്പീലി : നേർന്ന നന്മകളെല്ലാം ഒരുപാട് പുണ്യങ്ങൾ മയിൽപ്പീലിയ്ക്കുമുണ്ടാകട്ടെ...
  @പ്രദീപ് മാഷ് :മാഷേ...ഇത മികച്ചൊരു വായനയ്ക്ക് ഒരുപാട് നന്ദി.
  @വിപിൻ : അഭിപ്രായത്തിന് നന്ദി കേട്ടോ...
  @ബിജുവേട്ടൻ : പ്രതീക്ഷികൾ അസ്ഥാനത്താകാതിരിയ്ക്കട്ടെ എന്ന് ഞാനും പ്രാർഥിയ്ക്കുന്നു ബിജുവേട്ടാ...പോരായ്മകളില്ലാത്ത കവിതകൾ രൂപപ്പെടാൻ കാലം അവസരങ്ങളെത്തിക്കട്ടെ ല്ലേ... :)

  മറുപടിഇല്ലാതാക്കൂ
 9. "നാണമില്ലാത്ത
  ചീഞ്ഞൂര്‍ന്നു വീഴുന്ന
  മാംസപിണ്ഢം പേറി,
  മുച്ചൂടും നാറി നില്‍ക്കുമ്പോഴും
  സുഗന്ധത്തെക്കുറിച്ചും,
  സമത്വത്തെക്കുറിച്ചും
  ഘോരഘോരം പ്രസംഗിയ്ക്കുന്ന
  നാവു മാത്രമാണൊരു പിഴ."

  ശക്തമായ വരികള്‍ രഞ്ജു..വഴിയാത്രക്കിടയിൽ ബസിൽ വച്ചെഴുതിയ കവിത ഇത്രേം മികച്ചതണേല്‍ നീ കോയമ്പത്തൂര്‍ വരെ പോയി വന്നാല്‍ ഒരു മഹാ കാവ്യം തന്നെ എഴുതുമല്ലോ ...ഇതുപോലെയുള്ള തീവ്രമായ വിഷയങ്ങളുമായി ഇനിയും വരൂ..ഭാവുകങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 10. അറിയുന്നു നിന്മനം ഞാനെന്‍ പ്രിയ തോഴാ .
  അറിയാതെ പോകുന്നതെന്തേ ഈ ലോകം
  വെറുതെ കാത്തിരിക്കാം നമുക്ക് നല്ല നാളെക്കായി
  മറക്കാം ഇന്നിന്റെ ക്രൂരമാം ഭാവം -- വെറുതെയെങ്കിലും.......!

  പണ്ട് ഞാനും യാത്രകളില്‍ കവിത എഴുതിയിരുന്നു ..പാതി സ്വപ്നലോകത്തും പാതി പാഞ്ഞു പോകുന്ന മര,മല നിരകളിലും ലയിചെഴുതിയ കവിതകളില്‍ പലതും പക്ഷെ പ്രണയഗാനങ്ങള്‍ ആയിരുന്നു..:)

  http://swanthamsuhruthu.blogspot.com/2011/07/blog-post_30.html

  മറുപടിഇല്ലാതാക്കൂ
 11. വായിച്ചു...നന്നായിട്ടുണ്ട്...
  കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ അറിയില്ല... ക്ഷമിക്കണം...

  ഇനിയും എഴുതുക....ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 12. powerful writing..
  പാഴ്വാക്ക് പൊഴിയ്ക്കുന്ന
  നാവു മാത്രമാണൊരു പിഴ.


  varikalellam eshtayi
  aasamsakal

  മറുപടിഇല്ലാതാക്കൂ
 13. ഷജീറിക്കാ....ഓരോ സാഹചര്യങ്ങൾ നമ്മെക്കൊണ്ട് ചെയ്യിക്കുന്നതല്ലേ ഇതെല്ലാം...!! :)

  കൊള്ളാലോ ജിമ്മിയേട്ടാ......... :) :) യാത്രാ കവിത ആണോ???

  കാത്തിരിപ്പൂ കാതോര്ത്തിരിപ്പൂ-നിന്‍റെ
  കാലൊച്ച കേള്‍ക്കുവാന്‍ ഒന്നു കാണാന്‍
  പാര്ത്തിരിപ്പൂ മുദം ഓര്ത്തിരിപ്പു-എന്‍റെ
  കരളിന്‍റെ കരളിനെ കണ്മണിയെ..

  കാളിന്ദി നിന്നുടെ കളകളനാദമോ
  കാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
  കേഴുന്ന രാധതന്‍ മൂകമാം ശോകമോ
  കറയറ്റൊരാമമഹൃദയരാഗമോ

  ഒരോ വരയിലും ഒരോ വരിയിലും
  ഒരോ മൊഴിയിലും ഒരോ ചിരിയിലും
  തിരയുവതാരെ, നീയകതാരെ..
  തരിക നീ ദര്‍ശനമിത്തിരി നേരം...

  ഒരുവഞ്ചേട്ടാ.... :P khaadU.....പൊട്ടേട്ടാ.....അഭീ....അഭിപ്രായങ്ങൾക്കെല്ലാം ഒരുപാട് നന്ദീട്ടോ...

  മറുപടിഇല്ലാതാക്കൂ
 14. തീവ്രമായ വാക്കുകള്‍.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 15. കല്ഗട്ടത്തെ നോക്കി കൊഞ്ഞനം കുത്തുന്നു വരികള്‍

  മറുപടിഇല്ലാതാക്കൂ
 16. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി ട്ടോ.... :)

  മറുപടിഇല്ലാതാക്കൂ
 17. പ്രിയ സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 18. അനിയാ ഈ 'കവിത'യില്‍ നിന്നും നീ അതേ നിലത്തേക്കിറങ്ങുക. എന്നിട്ട്. മണ്ണില്‍ ചവിട്ടി നിന്ന് കൊണ്ട് ഉറക്കെയുറക്കെ നീയിങ്ങനെ കലിക്കുക.

  "വാക്കുകള്‍ അതിന്റെ വിശുദ്ധിയില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നുവെങ്കില്‍,
  നിങ്ങളെന്റെ നാക്കരിയുക.
  ഞെട്ടിപ്പിക്കുന്ന കാഴ്ചകളിലേക്ക് കാലിനെ നടത്തുന്നുവെങ്കില്‍,
  നിങ്ങളെന്റെ കണ്ണ് കെട്ടുക.
  ദൈന്യതയില്‍ മനസ്സിറക്കത്തെ നിര്‍ബന്ധിക്കുന്നു വെങ്കില്‍,
  നിങ്ങളെന്റെ ചെവിക്ക് താഴിടുക.
  എന്നിട്ടും, അഹിതമായ സത്യത്തെ ആവര്‍ത്തിക്കുന്നുവെങ്കില്‍,
  നിങ്ങളെന്റെ ചിന്തകളുടെ കൂമ്പ് ഒടിക്കുക."

  മറുപടിഇല്ലാതാക്കൂ
 19. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു...നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളിലേക്ക് രണ്ഞു എയ്തു വിട്ട ഒരമ്പാണ് ഈ കവിത. അത് തറക്കെണ്ടിടത്ത് തന്നെ തറക്കും തീര്‍ച്ച..ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 20. അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി....

  മറുപടിഇല്ലാതാക്കൂ