ചൊവ്വാഴ്ച, ജനുവരി 10, 2012
29 ആദിയിൽ നിന്നും ആദിയിലേയ്ക്ക്
സാങ്കേതികാന്ധകാരത്തിന്റെ
സംഖ്യാദ്വയങ്ങളെ
ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ്
എന്റെ യാത്ര.
ആദിസംസ്കൃതിയുടെ
നിറസ്വാതന്ത്ര്യത്തില്‍ നിന്നും
ആധുനിക കടുംപിടുത്തങ്ങളുടെ
കൊടും പാരതന്ത്ര്യത്തിലേയ്ക്ക്.
നിളയൊഴുകും വഴികളെ
മണ്‍നിഴലാക്കി മാറ്റിയവരെ
പെരിയാര്‍ക്കുരുതികളില്‍
ബലിദാനം ചെയ്യുവാന്‍.
പകലുകള്‍ നിര്‍ധാരണം ചെയ്ത
സദാചാരസമവാക്യങ്ങളിലെ
അടിപ്പിഴകള്‍ തിരുത്തുവാന്‍.
പുഴുക്കുത്തേല്‍പ്പിച്ച മലയാളം
നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന
നാക്കുകള്‍ പറിച്ചരിഞ്ഞ്
നാലും ആറും ആട്ടിയ
നായര്‍ക്ക് നിവേദിയ്ക്കുവാന്‍.
മുഷിഞ്ഞ കുപ്പായക്കീറില്‍,
കറുത്ത നാണയത്തുട്ടുകള്‍
പെറ്റുപെരുകുന്നതുകൊണ്ട്,
സമ്പന്നനായ പഥികനാണ് ഞാന്‍.
അഴിഞ്ഞ വേദക്കീറുകള്‍
ആഹരിച്ചിരുന്ന മൂഷികവൃന്ദം
നാണയരാഗാകൃഷ്ടരായി
അനുധാവനം ചെയ്യുന്നുണ്ട്.
സാങ്കേതികദ്വിത്വത്തിന്റെ
ആര്‍ദ്രവിവര്‍ത്തനം
വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ
കരിച്ച് ചാരമാക്കുന്നു.
ധൂളിയുടെ സ്വാതന്ത്ര്യം
ഒട്ടൊന്നറിയേണ്ടതുതന്നെ.
ഉരുകിയ നാണയങ്ങളുണ്ടാക്കിയ
ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ
ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ.
പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്.
അകക്കാമ്പിലെ ഉള്‍ച്ചൂടിലേയ്ക്ക്.
സ്വാതന്ത്ര്യസ്വഛതയിലേയ്ക്ക്.
ദ്രവതത്വങ്ങളുടെ അകമ്പടിയോടെ,
ആദിയുടെ അനന്തപ്രവാഹത്തിലേയ്ക്ക്...
സൂചനകള്‍:
സംഖ്യാദ്വയം:സാങ്കേതികമൂര്ച്ചയുടെ അടിവേരായ ബൈനറി സംഖ്യകള്‍.
നാലും ആറും ആട്ടിയ നായര്‍: എഴുത്തച്ഛന്.(ചക്കാലയ്ക്കല്‍ നായരായ എഴുത്തച്ഛനോട് ഒരിയ്ക്കലൊരാള്‍ പരിഹാസ്യരൂപേണ താങ്കളുടെ ചക്കില്‍ എന്തൊക്കെ ആട്ടുമെന്ന് ആരാഞ്ഞു.സരസനായ എഴുത്തച്ഛന്റെ മറുപടി ഇപ്രകാരമായിരുന്നു."എന്റെ ചക്കില്‍ നാലും ആറും ആടും"
നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ആണീ നാലും ആറും )
ഇതിവിടെ കോറിയിട്ടത്
രഞ്ജിത്ത് കണ്ണൻകാട്ടിൽ
at
2:13:00 PM


ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Reactions: |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
D-Zone കലോത്സവത്തില്‍ മലയാളകവിതാരചാവിഭാഗത്തില് എനിയ്ക്ക് രണ്ടാംസ്ഥാനം നേടിത്തന്ന കവിത.
മറുപടിഇല്ലാതാക്കൂഓൺലൈൻ ഓഫ്ലൈന് ഗുരുപരമ്പരകളേ,എന്നെ ഒരു വിത്തിൽ നിന്നും പുൽനാമ്പായി വളര്‍ത്തി യ ബ്ലോഗുലകമേ.....നന്ദി..........
Shaju Ath
മറുപടിഇല്ലാതാക്കൂcongratulation
Pradeep Kumar :
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് രഞ്ജിത്ത് . സ്ഥാനം ലഭിച്ചതില്‍ അത്ഭുതമില്ല. ഈ വരികളെ അംഗീകരിക്കാതിരിക്കുന്നത് എങ്ങിനെ... ഇന്റര്സോനണ് ലവലിലും അംഗീകരിക്കപ്പെടട്ടെ..... ആശംസകള്‍...
Abdul Khader Km :
മറുപടിഇല്ലാതാക്കൂഅതെ... സൂചനകള്‍ തന്നത് നന്നായി... കവിത അസ്സലായി........ വാക്കുകള്‍ കോര്തിനക്കിയത് അതിലും നന്നായിട്ടുണ്ട് ....
jailafpa :
മറുപടിഇല്ലാതാക്കൂഉയരങ്ങളിലെത്തുവാൻ എല്ലാ വിധ ആശംസകളും..
Rasheed Punnassery :
മറുപടിഇല്ലാതാക്കൂആശംസകള് ഡിയര്‍
sreeram k v:
മറുപടിഇല്ലാതാക്കൂവളരെ നന്നായി .... കുറഞ്ഞ സമയത്തിൽ ഇത് എഴ്ത്യത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു ...
Naamoos Peruvalloor
മറുപടിഇല്ലാതാക്കൂഒടുക്കമെല്ലാം അഭയം തേടുന്നതുമതേ ഗുഹാമുഖത്തുവെച്ചു തന്നെ... ഒരു പുനര്ജ്ജ നി കൊതിച്ചാവണം ഗുഹാ മുഖ ചാരെ അല്ലേ..?
Mohiyudheen Thootha
മറുപടിഇല്ലാതാക്കൂപുഴുക്കുത്തേല്പ്പിaച്ച മലയാളം
നിര്ല്ജ്ജം ഛര്‍ദ്ദി യ്ക്കുന്ന
നാക്കുകള്‍ പറിച്ചരിഞ്ഞ്
നാലും ആറും ആട്ടിയ
നായര്‍ക്ക് നിവേദിയ്ക്കുവാന്‍.
വായിച്ചു ,ആശംസകള്‍ ,.
Akhibalakrishnan :
മറുപടിഇല്ലാതാക്കൂവെറുതെയല്ല അവര്‍ നിനക്ക് പ്രൈസ് തന്നത്... കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി ലാളിത്യം സൃഷ്ട്ടിച്ചാല്‍ ആരും കുഴഞ്ഞു പോവും.... നന്നായിരിക്കുന്നു രണ്ഞു...
Mansoor K. T :
മറുപടിഇല്ലാതാക്കൂഒരു വിലയിരുത്തല്‍ എന്നെ സംബന്ധിച്ചിടത്തോളം അസാധ്യം. എന്നാലും പറയട്ടെ . എനിക്കിഷ്ടായി ട്ടോ രഞ്ജിത്ത്.
സമ്മാനം ലഭിച്ചതിനു അഭിനന്ദനങ്ങള്‍
sheya abd :
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി എന്ന് പറയുന്നതിനേക്കാളേറെ താങ്കളിലെ കവിയെ ആദരിക്കുന്നു.. ദൈവം അനുഗ്രഹിച്ചേകിയ കാവ്യഗുണം ഈ വരികളില്‍ കാണാം. ആശംസകള്‍...
sajida ashiana :
മറുപടിഇല്ലാതാക്കൂതീവ്രവും തീക്ഷണവുമായ വരികളും ആശയവും ..പദങ്ങളുടെ കടുപ്പം വിഷയത്തിന്റെ ആഴത്തിനോടൊപ്പം സമരസപ്പെട്ടു വരികളുടെ ചാരുത കൂട്ടി...തികച്ചും വ്യത്യസ്ഥമായ പദപ്രയോഗങ്ങളും ..മനോഹരം ഈ പദവിന്യാസങ്ങള്‍ ...ഭാവുകങ്ങള്‍ ഇനിയും താങ്കളുടെ വിരലുകളെ തേടി പദങ്ങളും വരികളെ തേടി പുരസ്ക്കാരങ്ങളും എത്തട്ടെ..
Remesh Aroor :
മറുപടിഇല്ലാതാക്കൂസമ്മാനം നേടാന്‍ കഴിഞ്ഞതില്‍ അഭിന്ദനം ..കവിത ഒന്ന് മനസിരുത്തി വായിക്കട്ടെ ..ഞാന്‍ ഇത്തിരി പഴയ സ്കൂള്‍ ആയതിനാല്‍ ശ്ശി..കടുപ്പം തോന്നുന്നു ..
manoj k.bhaskar bhaskar :
മറുപടിഇല്ലാതാക്കൂപ്രീയ രഞ്ജിത്ത് , ഇതിച്ചിരി കട്ടിയായിപ്പോയി നിര്ധാനരണം ചെയ്തെടുക്കാന്‍ ഏറെ സമയമെടുത്തു.
അഭിനന്ദനങ്ങള്‍....
vineeth tkv
മറുപടിഇല്ലാതാക്കൂരഞ്ജിത്ത്........ കഴിവുകളുള്ള കലാകാരന് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു . ആശംസകള്‍
ആറങ്ങോട്ടുകര മുഹമ്മദ് :
മറുപടിഇല്ലാതാക്കൂസൂചനകള് ഏറെ ഗുണകരമായി.
വാക്കുകളുടെ വിളക്കിച്ചേര്ക്ക ലില്‍ വജ്രക്കടുപ്പമുണ്ടെങ്കിലും വരികളിലെല്ലാം സ്വര്‍ണ്ണ ത്തിന്റെ ചാരുതയുള്ളത് കൊണ്ട് ആശയത്തിന്റെി ആന്തരാര്ത്ഥം് മുഴുവന്‍ മനസ്സിലാക്കാനുള്ള അറിവില്ലായ്മ വെറും ചെമ്പായി.
അഭിനന്ദനങ്ങള്‍ .
viddiman :
മറുപടിഇല്ലാതാക്കൂഎന്റമ്മോ !! ഊപ്പാടെളകിയനിയാ ഊപ്പാടെളകി..കലക്കൻ..
Fousia
മറുപടിഇല്ലാതാക്കൂആദിസംസ്കൃതിയില് സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്.
എന്നിരുന്നാലും
"പകലുകള്‍ നിര്ധാവരണം ചെയ്ത
സദാചാരസമവാക്യങ്ങളിലെ
അടിപ്പിഴകള്‍ തിരുത്തുവാന്‍."
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍
Suni Valiyil :
മറുപടിഇല്ലാതാക്കൂ"ഉരുകിയ നാണയങ്ങളുണ്ടാക്കിയ
ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ
ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ."
ഒടുവില്‍ ഈ ഹരിതചേതനയും നഷ്ട്ടപ്പെടുംബോള് ....!! ആ കാലവും അധിക ദൂരത്തല്ലല്ലോ !!!
നന്നായി എഴുതി !!!
ഒന്നും പറയേണ്ടെന്റെ കൂട്ടരേ.... Disqus എടുത്തവന് ഡിസ്കസാലെ എന്നു പറഞ്ഞത് പോലെയായി എന്റെ അവസ്ഥ.ഒടുക്കം അതില്‍ നിന്നും മുക്തി നേടി.കുരച്ച് കമന്റുകള്‍ അവിടവിടായി നഷ്ടപ്പെട്ടു.എങ്കിലും കോപ്പി ചെയ്തു വച്ചിരുന്നതെല്ലാം അതേ പടി ഇവിടെ പോസ്റ്റ് ചെയ്യുന്നു
മറുപടിഇല്ലാതാക്കൂഅര്ത്ഥസംപുഷ്ടമായ നല്ലൊരു കവിത.
മറുപടിഇല്ലാതാക്കൂആശംസകളോടെ,
സി.വി.തങ്കപ്പന്
സമ്മാനം നേടാന്‍ കഴിഞ്ഞ രഞ്ജിത്തിന്റെ കവിത നന്നായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂകവിത പ്രിന്റ് മീഡിയത്തിൽ കൂടി അയക്കു..
മറുപടിഇല്ലാതാക്കൂകുമാരേട്ടാ,ഒന്നിന്റെ പോലും അയയ്ക്കേണ്ട വിലാസം കൃത്യമായി കയ്യിലില്ല... :(
ഇല്ലാതാക്കൂവായിച്ചു മറുപടി അറിയിച്ച എല്ലാർക്കും ഒരുപാട് നന്ദി.... :)
മറുപടിഇല്ലാതാക്കൂകവിത നന്നായി ...
മറുപടിഇല്ലാതാക്കൂഒരുപാട് കമന്റുകളുമായി രഞ്ജിത്തിന്റെ കമന്റ് ബോക്സ് നിറഞ്ഞു കവിയാൻ ആശംസ. നന്നായിരിക്കുന്നു. നല്ല കവിത നല്ല വാക്കുകളിലൂടെയുള്ള അവതരണം. മിയ കുൽ പ മിയ കുൽ പ മിയ മാക്സിമാ കുൽ പ ഇങ്ങോട്ടു വരാൻ ഇത്രയ്ക്കും താമസിച്ചതിന് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. ആശംസകൾ രഞ്ജിത്ത്.അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂനല്ല കവിതക്ക് നല്ല ആശംസ.
മറുപടിഇല്ലാതാക്കൂ