വ്യാഴാഴ്‌ച, നവംബർ 29, 2012

3 പൊക്കിൾക്കൊടി.വെളിച്ചം പിറക്കും മുപ്
വായുവി കുളിയ്ക്കും മുപ്
ഒരൊറ്റമരത്തിന്റെ കെട്ടി,
ജൈവായനങ്ങ പിണഞ്ഞു കിടന്നു.

ഭപാത്രത്തിലേയ്ക്കോടുന്ന
ഒരുപറ്റം വേരുക.
ത്തവക്കിടങ്ങു മീതെ,
ലംബവളച്ചയെന്ന മാമൂലു തകത്ത്,
തിരശ്ചീനവും 
വക്രവുമായ വളച്ചകളെ
ച്ചേത്തുകൊണ്ട്,
മരം ഒരു പാലമാകുന്നു.

പിന്നീട്,
പുഴയുടെയും കരയുടെയും
ഭോഗമൂച്ഛയി പിറന്ന പുതുതുരുത്തിനെ
കരയോട് ചേക്കുന്ന
ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന
പുഷ്പകവിമാനമാകുന്നു.

ചിലപ്പോപത്തിയാറു ദിവസം,
ചിലപ്പോ പത്തു മാസം,
അവിരാമമായ കയറ്റിറക്കങ്ങളിലൂടെ
അന്ന-സന്ദേശങ്ങളും,
ജനിതകപിരിയേണികളും,
ഉയരങ്ങളിലെ തുരുത്തിലടുപ്പിയ്ക്കുന്ന
ഇരുതലയുറപ്പിച്ച കയറേണി.

കാലാവധിയ്ക്കൊടുവി
ഓപ്പറേഷ തിയറ്ററി
ഒരു കത്തിമുനയി 
ആത്മാഹുതി ചെയ്ത്,
ആ ഒറ്റമരം
നഗരസഭയുടെ മാലിന്യകേന്ദ്രങ്ങളി
അഴുകാനൊരുങ്ങുന്നു.

പാലം തകരുന്നു.
വിമാനച്ചിറകൊടിയുന്നു.
കയറേണി പൊട്ടുന്നു.
തുരുത്തുക
വിദൂര ആകാശങ്ങളിലേയ്ക്ക്
നിബാധം പറന്നകലുന്നു.
അമ്മക്കരകളും അച്ഛപുഴകളും
നിലയ്ക്കാത്ത കണ്ണീരൊഴുക്കുകളാകുന്നു.

0 ഇവ ഈയലുകളല്ല.


അരിച്ചരിച്ച് നീങ്ങുന്ന
ചിറകുള്ള ഉറുമ്പുകൾ,
ഉറുമ്പുതീനികളുടെ ഭക്ഷ്യാവശിഷ്ടങ്ങളാണ്.
അവ ചപ്പിക്കുടഞ്ഞ കൈകൾ
(ചിറകുകളായി !)
വിട്ടു വിട്ടില്ലെന്ന മട്ടിൽ
ഉറുമ്പുടലിൽ അള്ളിപ്പിടിച്ച്
കള്ളുകുടിയന്മാരെപ്പോലെ
വായുവിനെ വകഞ്ഞ് മാറ്റുന്നു.

പുസ്തകത്താളിടയിൽ,
ശവം കൊണ്ട് ചിത്രം വരയ്ക്കാറുള്ള,
ബ്ലീച്ച് ചെയ്യപ്പെട്ട തുമ്പികളുടെ,
പ്രോട്ടോടൈപ്പ് ആയി,
ചില
ചിറകുള്ള ഉറുമ്പുകളെ കാണാം.

ആറു കാല്പാദങ്ങളേക്കാൾ വിസ്തീർണ്ണമുള്ള ചിറകുകൾ
സ്വപ്നങ്ങളിലെ പറവകളോടുള്ള,
ചിറകുറുമ്പുകളുടെ സാദൃശ്യമെന്നും,
രസന, അതുല്യമെന്നും
കൂകിപ്പരത്തുന്നു ;കുയിലുകൾ.

വിളക്കുവെയിൽ ഇരവ് വാഴുന്ന,
നഗരവീഥികൾക്കന്യരല്ലാത്ത തെരുവ് ജീവികളാണ്,
വികാരാവേശിതരായ ചിറകുറുമ്പുകൾ;
ഇരുളും തിളക്കവും തേടുന്ന
ലിപ്സ്റ്റിക് കൊണ്ടലങ്കരിച്ച തടിച്ച ചുണ്ടുള്ളവ,
വെളിവും മിനുപ്പും തേടുന്ന
ക്രോപ്പ് ചെയ്ത മുടിയുള്ളവ,
തലയെടുപ്പൊടിച്ചു മടക്കി,
കുന്തിച്ചിരിയ്ക്കുന്നവ.

ചുരുക്കത്തിൽ ചിറകുറുമ്പുകൾ,
ഭോജനശാലയിലെ
തീൻ മേശയ്ക്കു -
മുകളിലേയ്ക്കും
വശങ്ങളിലെ ഇരിപ്പിടങ്ങളിലേയ്ക്കും
ചുരുങ്ങുന്നു.

പല മാധ്യമങ്ങളിൽ വിഹരിയ്ക്കുന്ന
ബഹുമുഖ പ്രതിഭാശാലിയാണ് ചിറകുറുമ്പ്.

വെള്ളിയാഴ്‌ച, നവംബർ 16, 2012

4 വിഭജനകാലത്ത് വിഭജിയ്ക്കപ്പെട്ട ഒരു വഴി.കാലം നടന്നുതേഞ്ഞ് മിനുത്ത
ചെമ്മൺപ്രതലങ്ങളിൽ
ഭീമൻ ചക്രങ്ങളുടെ
ഹുങ്കാര ഘോഷയാത്രകൾ.
അടർന്ന വക്കുകളിലെ
പൊടിക്കുഞ്ഞുങ്ങൾ,
ഉറഞ്ഞ വഴിക്കെട്ടിൽ നിന്നൂരി
സ്വതന്ത്രവാനിലേയ്ക്ക്.
മഴയിൽ നനഞ്ഞഴിഞ്ഞ്
ചളിവെള്ളക്കെട്ടായി,
ധൂളി സാമ്രാജ്യത്തിന്റെ
ഐക്യസ്നാനങ്ങൾ.

ഭരണകേന്ദ്രങ്ങളിൽ
വിഭജനവായ്ത്താരി ചൊല്ലി,
കപടമിതവാദികൾ,
വക്രനേതൃത്വങ്ങൾ.
മതവിപ്ലവങ്ങളിൽ,
ചുവന്ന വീഥികൾ,
പാപക്കറ പുരണ്ട
പള്ളി-തിടപ്പള്ളികൾ.
ഭോഗതായമ്പക
പതികാലം മുഴക്കാത്ത
കിടപ്പറപ്പാതിരകൾ,
പൊള്ളും വിഭജനരാവുകൾ.

വഴിയിൽ വാതിൽ വന്നു.
കാരിരുമ്പിന്റെ പൂട്ടും പടുതയും
അത് തുറക്കപ്പെടാതെ,ഇരുപുറം-
വെളിച്ചം കടക്കാതെ കാത്തു.
തോൾചേർന്ന സ്നേഹങ്ങൾ
വാതിൽക്കൽ കൊന്നു തള്ളി,
ആർദ്രഹൃദയം ഇറുത്തുമാറ്റി,
ജനത ചായ് വ്  തേടി.
മൺസിരാജാലത്തിൽ
വേരോടി മരം തിങ്ങി.
ഇലവീണുണങ്ങി,
ചരിത്രത്തിലെ മിനുപ്പോർത്ത്,
വിണ്ടടർന്ന് പഴംപാതകൾ.

0 തീ


ആറുവാൻ ഒരുനിമിഷമിടകൊടുക്കാതെന്നിൽ
അറിവുണ്ട നാൾ മുതൽ കാക്കുന്ന തീയുണ്ട്.
സർഗ്ഗദീപ്തിയ്ക്കുള്ളു കത്തിച്ചുകായുമ്പോൾ
കാഴ്ചയ്ക്കു വെളിവിന്റെ വെട്ടമേകുന്ന തീ.

നിളനിലാവിൽ നീട്ടുമിരുൾനാവ് ചൂഴ്ന്നെടു-
ത്താഞ്ഞുവീശുന്നവരഗ്നിപ്പടർച്ചയിൽ.
വെള്ളം വിഴുങ്ങിപ്പെരുക്കുവാനിന്നിന്റെ
വാഴ്വിന്റെ മൂശയിൽ വാർത്തതാണെന്റെ തീ.

കരിതിന്നുകതിനയിൽ കത്തിപ്പിടയ്ക്കുന്ന,
ക്ഷണികാഗ്നിനാളമല്ലിതു വിശ്വദീപ്തി.
കനിവിന്നിളം തണ്ടിലൊരുമതന്നൂറ്റമായ്
അനുജന്റെ കണ്ണുനീർ ബാഷ്പമാക്കുന്ന തീ.

ഇടതൂർന്നകാടിന്റെയുൾ പിളർത്തിപ്പാഞ്ഞ്
അമ്പുകളുന്നത്തിലുരസിപ്പടച്ച തീ.
അക്ഷരസ്വപ്നം പിഴിഞ്ഞൊഴിച്ചൊരുതൂവൽ
കടലാസുകത്തിച്ച വിജ്ഞാനത്തീക്കടൽ.

നെഞ്ചൂക്കാൽ തോക്കിന്റെ പാത്തിപിളർത്തിയ
ആശയക്കോട്ടയുലയ്ക്കാതെ കാത്ത തീ.
വിരിയുന്ന ചെങ്കൊടിച്ചോപ്പിന്റെ കീഴിലായ്
യുവചിന്തയാവേശജ്വാലയാക്കുന്ന തീ.

അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ...
അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ...